സർക്കാർ ഓഫീസിൽ ജോലിക്ക് എ,ഐ; കെല്ലിയും ഡിജി സ്മാർട്ടുമായി കെൽട്രോൺ
സർക്കാർ ഓഫീസുകളിൽ ജോലിയിൽ സഹായിക്കാൻ നിർമിത ബുദ്ധി (എ.ഐ) വരുന്നു. കെൽട്രോൺ വികസിപ്പിച്ചെടുത്ത എ.ഐ സോഫ്റ്റ്വേര്‍ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയും ഓഫീസുകളിലെ സേവനത്തിന് സജ്ജമായി. ഫയൽ ഡിജിറ്റലൈസ് ചെയ്യാൻ ഉപകരിക്കുന്നതാണ് ഡിജി സ്മാർട്ട്. ഇതുപയോഗിച്ച് ഡിജിറ്റലൈസ് ചെയ്യുമ്പോൾ 10 പേരുടെ ജോലി ഒരാൾക്ക് കുറഞ്ഞ സമയത്തിനകം ചെയ്യാനാകും.
വെർച്വൽ റിസപ്ഷനിസ്റ്റാണ് കെൽട്രോൺ വികസിപ്പിച്ചെടുത്ത 'കെല്ലി'. വിവരങ്ങൾ മുൻകൂട്ടി ഫീഡ് ചെയ്താൽ മതി. ഫ്രണ്ട് ഓഫീസുകളിൽ എത്തുന്ന ജനങ്ങളുടെ ചോദ്യങ്ങൾക്ക് പുഞ്ചിരിയോടെ മറുപടി നൽകും. സർക്കാരിന്റെ വിവിധ വകുപ്പുകൾ എ.ഐ സേവനങ്ങൾക്കായി കെൽട്രോണുമായി ചർച്ചകൾ നടത്തുന്നുണ്ട്.
Content Highlights: AI is coming to help work in government offices
Published: 14 Jul 2024, 04:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented