നിങ്ങൾക്ക് മടുപ്പ് കൂടാതെ ഒരു വിമാനത്തിൽ എത്ര നേരം യാത്ര ചെയ്യാൻ കഴിയും? ആറ് മണിക്കൂറോ? അതോ പത്തോ? വെറും നാല് മണിക്കൂർ പോലും ഇരിക്കുന്നത് ചിലർക്ക് ബുദ്ധിമുട്ടായേക്കാം. പക്ഷേ നിങ്ങൾ ദീർഘദൂര വിമാനയാത്രകൾ ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ, നിങ്ങൾക്കായി ഒരു വാർത്തയുണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള വിമാനയാത്ര ഇപ്പോൾ ഔദ്യോഗികമായി 19 മണിക്കൂറും 20 മിനിറ്റും ആണ്.
ചൈനീസ് വിമാനക്കമ്പനിയായ സിയാമെൻ എയർ അവരുടെ പുതിയ ന്യൂയോർക്ക് (JFK) - ഫുഷൗ (FOC) റൂട്ടിലൂടെ 'ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര' എന്ന റെക്കോഡ് നേടി. ഏകദേശം 12,505 കിലോമീറ്റർ ഒരിടത്തും നിർത്താതെ ഈ വിമാനം പറക്കുന്നു.
2017-നും 2020-നും ഇടയിൽ ഈ എയർലൈൻ ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നു. എന്നാൽ 2024-ൽ നവീകരിച്ച ദീർഘദൂര വിമാനങ്ങളുമായി ഇത് പുനരാരംഭിച്ചു. ഇതിലെ രസകരമായ കാര്യം, ഇത് ഏറ്റവും നേരെയുള്ള വഴിയല്ല എന്നതാണ്. സിയാമെൻ എയർ റഷ്യൻ വ്യോമാതിർത്തി ഒഴിവാക്കുന്നതിനാൽ, വിമാനം അൽപ്പം ദൈർഘ്യമേറിയ പാതയിലൂടെ സഞ്ചരിക്കുകയാണ്. ഇത് മൊത്തം യാത്രാസമയം 19 മണിക്കൂറിനപ്പുറത്തേക്ക് എത്തിക്കുന്നു.
20 മണിക്കൂർ നീളുന്ന വിമാനയാത്രകളിൽനിന്ന് ആളുകൾ ഒഴിഞ്ഞുമാറുമെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, അതിദീർഘദൂര യാത്രകൾക്ക് ഇപ്പോൾ വലിയ പ്രചാരമുണ്ട്. കൂടുതൽ യാത്രക്കാരും നേരിട്ടുള്ള വിമാനയാത്രകൾ തിരഞ്ഞെടുക്കാനും ലേഓവർ സമയത്തെ ബഹളങ്ങൾ, എയർപോർട്ട് ക്യൂകൾ, കണക്ഷൻ ഫ്ലൈറ്റ് നഷ്ടപ്പെടുമോ എന്ന ഭയം എന്നിവ ഒഴിവാക്കാനും ആഗ്രഹിക്കുന്നു. കൂടാതെ, പുതിയ വിമാനങ്ങൾ കൂടുതൽ സൗകര്യപ്രദമാണ്.
19 മണിക്കൂർ ആകാശയാത്ര നിങ്ങൾക്ക് മതിയായില്ലെങ്കിൽ ഇനിയും വാർത്തകളുണ്ട്. ക്വാണ്ടാസ് എയർലൈൻസ് 'പ്രോജക്റ്റ് സൺറൈസ്' എന്ന പദ്ധതിയിലൂടെ വ്യോമയാന ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. 2027-ന്റെ തുടക്കത്തിൽ ആരംഭിക്കാൻ പോകുന്ന സിഡ്നിയിൽനിന്ന് ലണ്ടനിലേക്കുള്ള 20 മണിക്കൂർ നിർത്താതെയുള്ള വിമാനയാത്രയാണിത്. 17,015 കിലോമീറ്റർ ദൂരം താണ്ടുന്ന ഇത്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ യാത്രാവിമാന സർവീസായി മാറും. യാത്രക്കാർക്ക് ഒരൊറ്റ യാത്രയിൽ രണ്ട് സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും
ലോകത്ത് നിലവിലെ ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള 10 വിമാനയാത്രകൾ
- ന്യൂയോർക്ക് (JFK) → ഫുഷൗ (FOC): 19 മണിക്കൂർ 20 മിനിറ്റ്
- നെവാർക്ക് (EWR) → സിങ്കപ്പുർ (SIN): 19 മണിക്കൂർ 10 മിനിറ്റ്
- ന്യൂയോർക്ക് (JFK) → സിങ്കപ്പുർ (SIN): 18 മണിക്കൂർ 55 മിനിറ്റ്
- ന്യൂയോർക്ക് (JFK) → ഓക്ക്‌ലൻഡ് (AKL): 17 മണിക്കൂർ 45 മിനിറ്റ്
- ലണ്ടൻ (LHR) → പെർത്ത് (PER): 17 മണിക്കൂർ 45 മിനിറ്റ്
- ഓക്ക്‌ലൻഡ് (AKL) → ദോഹ (DOH): 17 മണിക്കൂർ 20 മിനിറ്റ്
- ഡാളസ് (DFW) → മെൽബൺ (MEL): 17 മണിക്കൂർ 35 മിനിറ്റ്
- പാരീസ് (CDG) → പെർത്ത് (PER): 17 മണിക്കൂർ 20 മിനിറ്റ്
- ദുബായ് (DXB) → ഓക്ക്‌ലൻഡ് (AKL): 17 മണിക്കൂർ 15 മിനിറ്റ്
- ജോഹന്നാസ്ബർഗ് (JNB) → അറ്റ്ലാന്റ (ATL): 17 മണിക്കൂർ
Content Highlights: Discover the new world`s longest nonstop flight from New York (JFK) to Fuzhou (FOC) by Xiamen Air, a 19-hour, 20-minute journey. Explore why ultra-long-haul travel is booming.
Published: 21 Oct 2025, 10:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented