മാര്‍ച്ച് എട്ട് ലോകം വനിതാ ദിനമായി ആചരിക്കുകയാണ്. വനിത ദിനത്തില്‍ ഒറ്റക്കോ പ്രിയപ്പെട്ടവരോടൊത്തോ ട്രിപ്പ് പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് പ്രോത്സാഹനവുമായി എത്തിയിരിക്കുകയാണ് കേരളത്തിന്റെ സ്വന്തം കെ.ടി.ഡി.സി. കെ.ടി.ഡി.സിയുടെ വിവിധ റിസോര്‍ട്ടുകളില്‍ മാര്‍ച്ച് 3 മുതല്‍ 10 വരെ താമസം ബുക്ക് ചെയ്യുന്ന വനിതകള്‍ക്കായി നിരവധി ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. താമസത്തിനും ഭക്ഷണത്തിനും ഓഫറുകള്‍ ലഭ്യമാണ്. 

To advertise here,

കെടിഡിടിയുടെ കോവളത്തെ സമുദ്ര റിസോര്‍ട്ട്, കുമരകം വാട്ടര്‍സ്‌കേപ്പ്‌സ്, ആരണ്യ നിവാസ് തേക്കടി, തിരുവനനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടല്‍ എന്നീ തിരഞ്ഞെടുക്കപ്പെട്ട റിസോര്‍ട്ടുകളിലാണ് ഈ ഓഫറുകള്‍ ലഭ്യമാകുക. സെലിബ്രേറ്റ് ഹെര്‍ എന്ന പേരിലുള്ള ഈ പദ്ധതിയിലൂടെ മുറിവാടകയില്‍ 50 ശതമാനവും ഭക്ഷണത്തില്‍ 20 ശതമാനവും കിഴിവാണ് ലഭിക്കുക. മേല്‍പ്പറഞ്ഞ പ്രീമിയം റിസോര്‍ട്ടുകള്‍ക്ക് പുറമെ കെ.ടി.ഡി.സിയുടെ തിരഞ്ഞെടുക്കപ്പെട്ട ബജറ്റ് റിസോര്‍ട്ടുകളിലും ഈ ഓഫര്‍ ലഭിക്കും. 

പൊന്‍മുടി ഗോള്‍ഡന്‍ പീക്ക്, വയനാട് പെപ്പര്‍ ഗ്രൂവ്, മലമ്പുഴ ഗാര്‍ഡന്‍ ഹൗസ്, തേക്കടി പെരിയാര്‍ ഹൗസ്, കുമരകം ഗേറ്റ് വേ, റിപ്പിള്‍ ലാന്‍ഡ് ആലപ്പുഴ, ലൂം ലാന്‍ഡ് കണ്ണൂര്‍, ഫോക്ക് ലാന്‍ഡ് പറശ്ശിനിക്കടവ്, നന്ദനം ഗുരുവായൂര്‍ തുടങ്ങിയ റിസോര്‍ട്ടുകളിലും വനിതാ ദിനത്തില്‍ ഈ ഓഫര്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് തനിച്ചോ പെണ്‍സുഹൃത്തുക്കള്‍പ്പമോ ഈ ഓഫറില്‍ മുറികള്‍ ബുക്ക് ചെയ്യാം.