
തൃശ്ശൂർ: വനിതാദിനത്തിൽ ഒരുമിച്ച് ജോലി ചെയ്യാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു തൃശ്ശൂർ റെയിൽവേസ്റ്റേഷനിലെ വനിതാജീവനക്കാർ.
പരമാവധി പേർക്ക് പകൽ ഷിഫ്റ്റിൽ ഒരുമിച്ചൊരു ജോലി അപൂർവമായേ സംഭവിക്കാറുള്ളൂ. സ്റ്റേഷൻ സൂപ്രണ്ട് കെ. ജയശ്രീ, റിസർവേഷൻ ആൻഡ് ബുക്കിങ് ഓഫീസിലെ എസ്. ഗീത, കെ. ദിവ്യ, വി. സോന, ഇൻഫർമേഷൻ സെന്ററിലെ എം. സോണിമ, പാർസൽ ഓഫീസിലെ രോഹിണി ആർ. മേനോൻ, എ. വിദ്യ എന്നിവരും ആർ.പി.എഫിലെ മൂന്ന് പേരും ശുചീകരണത്തൊഴിലാളികളായ ആറുപേരുമടക്കം 16 വനിതകളാണ് വനിതാദിനത്തിൽ ജോലിക്കെത്തിയത്.
എന്നും ചെയ്യുന്ന ജോലിയാണെങ്കിലും ഒരു വനിതാജീവനക്കാരി എന്ന നിലയിൽ അഭിമാനമുണ്ടെന്ന് തിരക്കുപിടിച്ച ജോലിക്കിടയിൽ സ്റ്റേഷൻ സൂപ്രണ്ട് കെ. ജയശ്രീ പ്രതികരിച്ചു. ചെറുതുരുത്തി സ്വദേശിയാണിവർ.
ആരെയും ആശ്രയിക്കാതെ, ജോലി ചെയ്ത് ജീവിക്കുന്നതിൽപരം ആനന്ദം മറ്റൊന്നിനും ഇല്ലെന്നായിരുന്നു പാർസൽ ഓഫീസിലെ എ. വിദ്യയുടെ അഭിപ്രായം. ആണെന്നോ പെണ്ണെന്നോ വേർതിരിവില്ലാത്ത ജോലിയാണ് തങ്ങളുടേതെന്നും വനിതാദിനത്തിലെ ഇത്തരമൊരു ആശയം നന്നായെന്നും ആർ.പി.എഫ്. ഉദ്യോഗസ്ഥ ശ്രുതി സതീഷും പറഞ്ഞു.
സ്റ്റേഷൻ മാനേജർ സി.എം. ഫിലിപ്പോസ് ആണ് വനിതാദിനത്തിൽ വനിതകളെല്ലാം ഒരു ഷിഫ്റ്റിൽ ജോലിക്കെത്തിയാലോ എന്നൊരാലോചന പങ്കുവെച്ചത്. ജീവനക്കാർ ഒന്നടക്കം അതേറ്റെടുക്കുകയും ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കൊമേഴ്‌സ്യൽ) കെ.ആർ. രാംകുമാർ അതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു.
Content Highlights: 16 women staff members managed Thrissur Railway Station operations on Women's Day., The initiative included staff from reservation, booking, information, parcel, and RPF departments., Station Superintendent K. Jayashree and colleagues expressed pride in their professional roles., The initiative was proposed by Station Manager C.M. Philippose to celebrate women's empowerment.
Published: 09 Mar 2026, 09:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented