
സൗദ അബുത്വാഹിറിന്റെ നേതൃത്വത്തിൽപ്പുറപ്പെട്ട സ്ത്രീകളുടെ ഉല്ലാസയാത്രാസംഘം
ഊരകം: വേങ്ങര മണ്ഡലത്തിലെ ഊരകം പത്താംവാർഡ് കാരാത്തോട്ടിലെ എല്ലാവർക്കും ഉല്ലാസയാത്രയ്ക്ക് സൗകര്യമൊരുക്കി വാർഡംഗം പാണ്ടിക്കടവത്ത് അബുത്വാഹിർ. വാർഡിലെ മുന്നൂറിലധികം കുടുംബങ്ങളിൽനിന്നായി 529 പേരാണ് ഉല്ലാസയാത്രയിൽ പങ്കെടുക്കുന്നത്. പിന്തുണയുമായി ഭാര്യയും വാർഡിലെ മുൻ അംഗവുമായ സൗദ അബുത്വാഹിറും കൂടെയുണ്ട്.
ശനിയാഴ്‌ച രാവിലെ ആറിന് പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ ഫ്ലാഗ്ഒാഫ് ചെയ്തു. പുരുഷൻമാരുടെ യാത്ര ഊട്ടിയിലേക്കും സ്ത്രീകളുടേത് വയനാട്ടിലേക്കുമാണ്. ഊട്ടിയിലേക്ക് ആറ് ബസിലും വയനാട്ടിലേക്ക് മൂന്ന് ബസിലുമാണ് യാത്ര.
വയനാട്ടിലേക്കുള്ള യാത്ര അബു ത്വാഹിറും ഊട്ടിയിലേക്കുള്ളത് ഭാര്യ സൗദ അബു ത്വാഹിറും സിഡിഎസ് പ്രവർത്തക കുബ്ര മുനീർ, എഡിഎസ് സി.ടി. ശബ്‌ന എന്നിവരുമാണ് നയിക്കുന്നത്. യാത്രാംഗങ്ങൾക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
2015-20 കാലയളവിൽ സൗദ അബുത്വാഹിറും 2020-25 കാലയളവിൽ അബുത്വാഹിറുമായിരുന്നു വാർഡ് അംഗങ്ങൾ. ഇതോടെ വാർഡിലുള്ളവർ തങ്ങളുടെ കുടുംബാംഗങ്ങളായെന്നും അതിനാലാണ് സ്വന്തം ചെലവിൽ എല്ലാവരേയും കൂട്ടി ഒരു സ്‌നേഹയാത്ര നടത്തുന്നതെന്നും ഇരുവരും പറഞ്ഞു.
Content Highlights: Ward member facilitates a delightful excursion for over 500 residents to Ooty and Wayanad, fostering community spirit. Men travel to Ooty, women to Wayanad.
Published: 26 Oct 2025, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented