
വീഡിയോയിൽ നിന്ന് | Photo: Instagram alexwandersyt
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് വർക്കല. ഇപ്പോഴിതാ, പ്രദേശത്തെ മാലിന്യപ്രശ്നം തുറന്നുകാട്ടുന്ന ഒരു ബ്രിട്ടീഷ് വ്ലോഗറുടെ വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ. വർക്കല ക്ലിഫിൽ വ്യാപകമായി മാലിന്യം തള്ളിയിരിക്കുന്നത് കണ്ടതിലുള്ള ബുദ്ധിമുട്ട് കണ്ടന്റ് ക്രിയേറ്ററായ അലക്സ് പങ്കുവെച്ചു. ഇന്ത്യയിലെ ശുചിത്വ പ്രശ്നത്തെക്കുറിച്ച് പോസ്റ്റ് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
'മറ്റാരെയും പോലെ ഞാനും കേരളത്തെ സ്നേഹിക്കുന്നു. പക്ഷേ വർക്കലയിൽ വെച്ച് കണ്ടകാര്യം തികച്ചും അറപ്പുളവാക്കുന്നതാണ്. മനുഷ്യരേ, എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ?. ഒരു കുന്നിൻ ചെരിവിൻ്റെ അറ്റത്താണ് ഞാൻ നിൽക്കുന്നത്. ഈ സ്ഥലം എത്ര മനോഹരമാണെന്ന് നോക്കൂ. എന്നാൽ, മാലിന്യത്താൽ പ്രദേശം പൂർണമായും നശിപ്പിച്ചിരിക്കുന്നു', അലക്സ് വീഡിയോയിൽ പറഞ്ഞു.
അപകടം പിടിച്ച രീതിയിൽ ക്ലിഫിന്റെ വക്കിലൂടെ നടന്നാണ് അലക്സ് വീഡിയോ ചിത്രീകരിക്കുന്നത്. താൻ കണ്ട കാഴ്ച ആളുകളെ കാണിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ചോക്ലേറ്റ് കവർ, അടപ്പുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ബിയർ കുപ്പികൾ, സാധനങ്ങൾ നിറച്ച പ്ലാസ്റ്റിക് സഞ്ചികൾ എന്നിവയെല്ലാം നേരെ സമുദ്രത്തിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു. ഇതൊരു പാരിസ്ഥിതിക ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ വൈറലായതോടെ ഒട്ടേറെപ്പേർ വിഷയം ചർച്ചയ്ക്കെടുത്തു. വീഡിയോ അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നതിന് കാരണമാകുമെന്ന് ചിലർ പ്രത്യാശ പ്രകടിപ്പിച്ചു. കേരളം വിമർശനങ്ങൾ സ്വീകരിക്കുന്നവരാണെന്നും അവർ അത് പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരാൾ കമന്റിട്ടു. 'മൂന്നാറിലെയോ വയനാട്ടിലെയോ എല്ലാ വ്യൂപോയിൻ്റുകളിലും ഇതേ അവസ്ഥ കാണാം. നമ്മൾ സ്വയം മാറേണ്ടിയിരിക്കുന്നു', മറ്റൊരാൾ കുറിച്ചു.
Content Highlights: A British vlogger reveals the shocking extent of plastic waste and pollution at Varkala beach, Kerala, sparking concern among tourists and locals.
Published: 04 Nov 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented