രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്ന ഒരു പഴയ വിമാനത്താവളം നിലനിന്നിരുന്ന സ്ഥലത്താണ് വി8 ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സവിശേഷമായി രൂപകല്‍പ്പന ചെയ്ത 34 മുറികളുള്ള ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലാണിത്.

ഹോട്ടലിലെ കാറിന്റെ രൂപമുള്ള കിടക്കകള്‍ | screengrab
സവിശേഷമായ ഓട്ടോമോട്ടീവ് തീം കൊണ്ട് ആഗോള ശ്രദ്ധ നേടുകയാണ് ഒരു ഹോട്ടല്‍. അതിഥികള്‍ക്ക് അവരുടെ സ്വപ്ന കാറുകളില്‍ താമസിക്കാനും ഉറങ്ങാനും ഇവിടെ അവസരം ലഭിക്കും. ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടിലുള്ള വി8 ഹോട്ടലാണ് ക്ലാസിക് വാഹനങ്ങളെ അതിഥികള്‍ക്കുള്ള കിടക്കകളാക്കി മാറ്റിയിരിക്കുന്നത്.
കാഡിലാക്കുകളും ജീപ്പുകളും മുതല്‍ വിന്റേജ് ബിഎംഡബ്ല്യുകളും മെഴ്സിഡീസുകളും വരെയുള്ള മോഡലുകള്‍ ഇവിടെയുണ്ട്. ഹോട്ടലിലെ 26 മുറികളില്‍ ഓരോന്നും കാര്‍ വാഷ്, ഡ്രൈവ്-ഇന്‍ സിനിമ, അല്ലെങ്കില്‍ റെട്രോ ഗാരേജ് പോലുള്ള വ്യത്യസ്ത തീമുകളിലാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ കിടക്കകള്‍ക്ക് പകരം സ്റ്റിയറിംഗ് വീലുകള്‍, പ്രവര്‍ത്തിക്കുന്ന ഹെഡ്ലൈറ്റുകള്‍, റിമ്മുകള്‍ എന്നിവയോടു കൂടിയ കാര്‍ ഫ്രെയിമുകളാണ് അതിഥികള്‍ക്ക് ഉറങ്ങാന്‍ നല്‍കുന്നത്. കാറുകളുടെ ആകൃതിയിലുള്ള സോപ്പുകള്‍, വീല്‍ റിമ്മുകള്‍ കൊണ്ട് നിര്‍മ്മിച്ച ബെഡ്സൈഡ് ടേബിളുകള്‍, എഞ്ചിനുകളുടെയും റേസ് ട്രാക്കുകളുടെയും ചുവര്‍ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച ഭിത്തികള്‍ എന്നിങ്ങനെ ചെറിയ കാര്യങ്ങളില്‍ പോലും കാര്‍ തീം ശ്രദ്ധേയമാണ്.
പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു മക്‌ലാരന്‍ കാറാണ് ഹോട്ടല്‍ ലോബിയില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത്. ഇതൊരു സാധാരണ ഹോട്ടലല്ല എന്നതിന്റെ ആദ്യ സൂചന നല്‍കുന്നതാണിത്. സന്ദര്‍ശകര്‍ക്ക് സൗജന്യമായി പ്രവേശനം അനുവദിക്കുന്ന ക്ലാസിക്, ആധുനിക കാറുകളുടെ ഒരു വലിയ ശേഖരമുള്ള മോട്ടോര്‍വേള്‍ഡിന് എതിര്‍വശത്താണ് ഈ ഹോട്ടല്‍. വിന്റേജ് കാറുകള്‍ മുതല്‍ ആഡംബര സ്‌പോര്‍ട്‌സ് കാറുകള്‍ വരെ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോ വൈറലായതോടെയാണ് ഹോട്ടലിനെക്കുറിച്ച് ഇന്റര്‍നെറ്റില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായത്. യഥാര്‍ഥ കാറുകള്‍ ഉപയോഗിച്ച്് നിര്‍മ്മിച്ച കിടക്കകള്‍ ഉള്‍പ്പെടെയുള്ളവ ഈ വീഡിയോയിലുണ്ട്. ഒരു മികച്ച ആശയമാണിതെന്നും ഹോട്ടല്‍ ശരിക്കും അസാധാരണമാണെന്നും വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടു. കാര്‍ പ്രേമികളുടെ സ്വപ്ന താമസസ്ഥലമെന്ന് പലരും ഹോട്ടലിനെ വിശേഷിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്ന ഒരു പഴയ വിമാനത്താവളം നിലനിന്നിരുന്ന സ്ഥലത്താണ് വി8 ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സവിശേഷമായി രൂപകല്‍പ്പന ചെയ്ത 34 മുറികളുള്ള ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലാണിത്.
Content Highlights: Experience the V8 Hotel in Stuttgart, Germany, where classic cars are transformed into unique hotel beds. A dream stay for car enthusiasts
Published: 05 Nov 2025, 05:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented