ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളിൽ വിഭവങ്ങളുടെ എണ്ണം കുറച്ച് കൂടുതൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള നടപടികളുമായി റെയിൽവേ. പരീക്ഷണാടിസ്ഥാനത്തിൽ മൂന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലാണ് ഈ പദ്ധതി നടപ്പാക്കുക. ഇതുപ്രകാരം പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയിൽ ഉൾപ്പെടുത്തുന്ന വിഭവങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
മുംബൈ-ബെംഗളൂരു, ഹൗറ-കാമാഖ്യ, ന്യൂഡൽഹി-വാരണസി എന്നീ വന്ദേഭാരത് സർവീസുകളിലാണ് പദ്ധതി നടപ്പാക്കിയതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനങ്ങളിൽ നൽകുന്നതിന് സമാനമായ കുറച്ചുവിഭവങ്ങൾ മാത്രം ഉൾപ്പെട്ട മെനുവാണ് ഐആർസിടിസി അവതരിപ്പിച്ചിട്ടുള്ളത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ പദ്ധതിയിൽ, ഭക്ഷണം തയ്യാറാക്കുന്നത് റെയിൽവേയോ നിലവിലെ കാറ്ററിങ് കരാറുകാരോ അല്ല. പകരം പ്രമുഖ ക്ലൗഡ് കിച്ചണുകളാണ്.
കാമാഖ്യ റൂട്ടിൽ ഭക്ഷണം തയ്യാറാക്കാൻ മേയ്‌ഫെയർ ഗ്രൂപ്പിനെയും ഹൗറ റൂട്ടിൽ താജ് സാറ്റ്‌സുമായും മറ്റ് മറ്റ് രണ്ട് വന്ദേ ഭാരത് റൂട്ടുകളിൽ സരോവർ പോർട്ടിക്കോ ഗ്രൂപ്പുമായി ചേർന്നുമാണ് പ്രവർത്തിക്കുന്നതെന്ന് ഉന്നത ഉദ്യോസ്ഥരിലൊരാൾ പറഞ്ഞു. വിമാനക്കമ്പനികൾക്കും ഹോട്ടലുകൾക്കും ഭക്ഷണം വിതരണംചെയ്യുന്ന പ്രത്യേക കിച്ചണുകളെയും ഞങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ഗുണനിലവാരത്തിലുള്ള ഭക്ഷണം സ്ഥിരമായി തയ്യാറാക്കി വിതരണംചെയ്യാൻ ഇത്തരം അടുക്കളകൾക്ക് കഴിയും, ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഇഡ്ഡലി-വട-ചട്‌നി-സാമ്പാർ അല്ലെങ്കിൽ പോഹയോ ഉപ്പുമാവോ മാത്രമേ പ്രഭാതഭക്ഷണമായി ലഭിക്കുകയുള്ളൂ. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചപ്പാത്തി, ചോറ്, പരിപ്പ്, കൂടാതെ ചിക്കൻ അല്ലെങ്കിൽ പച്ചക്കറി വിഭവങ്ങളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. നേരത്തെ സൂപ്പ്, ഓംലറ്റ്, സാൻഡ്‌വിച്ച്, ബട്ടർമിൽക്ക്, തൈര്, സാലഡ്, അച്ചാർ, മധുരപലഹാരങ്ങൾ തുടങ്ങിയ വിഭവങ്ങൾ നൽകിയിരുന്നു.
പുതിയ ക്രമീകരണത്തിന്റെ ഭാഗമായി ക്ലൗഡ് കിച്ചണുകൾ ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങിയതോടെ പരാതികളിൽ 10 ശതമാനം കുറവുണ്ടായതായി ഐആർസിടിസി വെസ്റ്റ് സോൺ ഗ്രൂപ്പ് ജനറൽ മാനേജർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വിജയകരമായാൽ, പ്രീമിയം ട്രെയിനുകൾ ഉൾപ്പെടെയുള്ള മറ്റ് ദീർഘദൂര ട്രെയിൻ സർവീസുകളിലേക്കും പരിമിതമായ ഭക്ഷണ മെനു സംവിധാനം വ്യാപിപ്പിക്കുന്നത് ഐആർടിസി പരിഗണിച്ചേക്കും.
Content Highlights: IRCTC is reducing the number of food items in long-distance Vande Bharat sleeper trains to enhance meal quality., The trial project has been launched on Mumbai-Bengaluru, Howrah-Kamakhya, and New Delhi-Varanasi routes., Food is now prepared by prominent cloud kitchens like Taj Sats, Mayfair Group, and Sarovar Portico rather than traditional contractors., Initial results show a 10 percent reduction in passenger complaints regarding food quality.
Published: 25 Nov 2026, 08:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented