കൊച്ചി: വാഗ്ദാനം ചെയ്ത വിനോദയാത്ര നടന്നില്ലെന്ന പരാതിയിൽ ടൂർ ഓപ്പറേറ്റർ 1.91 ലക്ഷം രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. ഇരുകൂട്ടരുടെയും സമ്മതപ്രകാരം മാറ്റിവെച്ച ടൂർ പ്രോഗ്രാമിന് പുതിയ തീയതി നൽകുന്നതിൽ ടൂർ ഏജൻസി വീഴ്ചവരുത്തിയെന്ന് കമ്മിഷൻ വിലയിരുത്തി.

To advertise here,

എറണാകുളം മാമല സ്വദേശി വിസി വി. പുലയത്താണ് പരാതി നൽകിയത്. കടവന്ത്രയിൽ പ്രവർത്തിക്കുന്ന മലബാർ ടൂർസ് ആൻഡ് ട്രാവൽസിൽ 2018 ഒാഗസ്റ്റിൽ ഫാമിലി ടൂർ ബുക്ക് ചെയ്തിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശക്തമായ വെള്ളക്കെട്ടുമൂലം യാത്ര റദ്ദാക്കി. ഇരുകൂട്ടരുടെയും സമ്മതപ്രകാരം തീരുമാനിക്കുന്ന തീയതിയിൽ ടൂർ പ്രോഗ്രാം നടത്താമെന്ന് എതിർകക്ഷി സമ്മതിച്ചു. കുട്ടികളുടെ പരീക്ഷ കാരണം പരാതിക്കാരന് പുതുക്കിയ തീയതിയിൽ ടൂറിനു പോകാൻ കഴിഞ്ഞില്ല. പിന്നീട് കോവിഡ് മൂലം രണ്ടുവർഷത്തേക്ക് യാത്ര അസാധ്യമായി.

2022 ജനുവരിയിൽ യാത്രാവിലക്ക് നീക്കിയപ്പോൾ പരാതിക്കാർ എതിർകക്ഷിയെ സമീപിച്ചു. എന്നാൽ, പണം തിരികെ നൽകാനോ, പുതിയ യാത്രാതീയതി നൽകാനോ എതിർകക്ഷികൾ തയ്യാറായില്ലെന്നാണ് പരാതി