രാജ്യത്തെ നിശാക്ലബ്ബുകളുടെയും കരോക്കേ ബാറുകളുടെയും പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ച് തായ്ലന്ഡ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച നിയമ ഭേദഗതി തായ്ലന്ഡ് മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നൈറ്റ് ലൈഫ് കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള നടപടികളിലേക്ക് തായ്ലന്ഡ് നീങ്ങിയത്.
ഇതുപ്രകാരം ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ, ചിയാങ് മായ്, സാമുയി എന്നിവിടങ്ങളിലെ നിശാക്ലബ്ബുകള്‍ക്കും ബാറുകള്‍ക്കും പുലര്‍ച്ചെ നാലുമണി വരെ പ്രവര്‍ത്തിക്കാം. ഇന്ത്യ, റഷ്യ, ചൈന, കസാക്കിസ്ഥാന്‍, തായ്വാന് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള വിസ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
തായ്ലന്ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പരിഷ്കരണങ്ങള്‍. ഡിസംബര്‍ 15 മുതലാണ് പുതിയ നിയമങ്ങള്‍ നിലവില്‍ വരിക. പുതിയ മന്ത്രിസഭ അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരാനുള്ള നടപടികളിലാണ് സര്‍ക്കാര്‍.
തായ്ലന്ഡിലേക്ക് ഈ വര്‍ഷം ഇതുവരെ 24.5 ദശലക്ഷം വിദേശ വിനോദസഞ്ചാരികളാണ് എത്തിയത്. ഈ വര്‍ഷം കഴിയുന്നതോടെ ഇത് 28 ദശലക്ഷം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന് മുന്‍പ് 39.9 ദശലക്ഷം സഞ്ചാരികളാണ് തായ്ലന്ഡില് എത്തിയിരുന്നത്. ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വന്‍ഇടിവാണ് നിലവില്‍ തായ്ലന്ഡ് നേരിടുന്ന പ്രതിസന്ധി.
Content Highlights: Thailand allows night clubs, karaoke bars to stay open for two extra hours in popular tourist destin
Published: 30 Nov 2023, 06:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented