ശാസ്താംകോട്ട: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ ജൈവടൂറിസം പദ്ധതി ശാസ്താംകോട്ടയ്ക്കും തടാകസംരക്ഷണത്തിലും പ്രതീക്ഷ നൽകുന്നു. കഴിഞ്ഞകാലങ്ങളിലൊന്നും തടാകത്തിന് ചില്ലിക്കാശുപോലും ബജറ്റ് വിഹിതമായി വകയിരുത്തിയിരുന്നില്ല.
ജല-ജൈവ വിനോദസഞ്ചാര പ്രവൃത്തികൾക്ക് ഒട്ടേറെ സാധ്യതകളാണ് തടാകവുമായി ബന്ധപ്പെട്ട് കിടക്കുന്നത്. സംസ്ഥാന സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ജൈവവൈവിധ്യ ടൂറിസം സർക്യൂട്ടിൽ, തടാകങ്ങളുടെ സംരക്ഷണത്തിനുള്ള നോഡൽ ഓഫീസർ നിയമനത്തിൽനിന്ന് ശാസ്താംകോട്ട തടാകത്തെ ഒഴിവാക്കിയിരുന്നു. അഷ്ടമുടി, വേമ്പനാട് കായലുകൾക്ക് നോഡൽ ഓഫീസറെ നിയമിച്ചതിൽ പ്രതിഷേധവും ഉയർന്നിരുന്നു.
1997 മാർച്ച്മുതൽ ഇതുവരെ 87 കോടി രൂപയുടെ എട്ട് സംരക്ഷണ പദ്ധതികൾ വിവിധ വകുപ്പുകൾവഴി പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. നോഡൽ ഓഫീസർ ഇല്ലാത്തതിനാൽ അവയൊന്നും ഇന്നുവരെ നടപ്പായതുമില്ല. ടൂറിസം പദ്ധതിക്കും ഇതേ ഗതിവരുമോ എന്നതും ആശങ്കയുയർത്തുന്നതാണ്. സംരക്ഷണം ഇപ്പോഴും വാക്കുകളിൽ മാത്രമാണ്.
തടാകക്കാഴ്ച ആനന്ദകരം
21 മുട്ടക്കുന്നുകൾക്കിടയിൽ നീണ്ടുനിവർന്നാണ് തടാകം സ്ഥിതിചെയ്യുന്നത്. 3.75 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്നു. 12.69 ചതുരശ്ര കിലോമീറ്ററാണ് വൃഷ്ടിപ്രദേശം.
റാംസർ മേഖലയിൽ ഉൾപ്പെടുന്ന തടാകം 2002 ഓഗസ്റ്റ് 19-ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു. കടത്തുവള്ളങ്ങളും പരിസ്ഥിതിസൗഹൃദമായ തുഴച്ചിൽ വള്ളങ്ങളും ഉല്ലാസയാത്രയ്ക്ക് എപ്പോഴും സജ്ജമാണ്.
വേണ്ടത് പരിസ്ഥിതിസൗഹൃദ ടൂറിസം
ശുദ്ധജലതടാകമായ ശാസ്താംകോട്ടയ്ക്ക് വേണ്ടത് പരിസ്ഥിതിസൗഹൃദമായ ടൂറിസമാണ്. മലിനീകരണത്തിന് വിടനൽകി സംരക്ഷണം ഉറപ്പാക്കിയുള്ള ടൂറിസത്തിനാണ് പ്രാധാന്യം നൽകേണ്ടത്. പെഡൽ ബോട്ടുകൾ, തീരങ്ങളിൽ നടപ്പാത, സൈക്കിൾ പാതകൾ, കുട്ടികൾക്ക് പാർക്ക് എന്നിവ ഉണ്ടാകേണ്ടതാണ്. കഫേകൾ, സുരക്ഷാജീവനക്കാർ, മാലിന്യസംസ്കരണ സംവിധാനം എന്നിവയും ഒരുക്കേണ്ടതുണ്ട്.
Content Highlights: Sasthamkotta Lake eco-tourism development
Published: 09 Feb 2025, 07:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented