തെന്മല:ആര്യങ്കാവ് പാലരുവി ജലപാതത്തില്‍ സഞ്ചാരികളുടെ തിരക്കേറി. ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞദിവസം അനുഭവപ്പെട്ടത്. ശനിയാഴ്ച 2.40 ലക്ഷം രൂപയായിരുന്നു വരുമാനം. ഒരാഴ്ചയായി കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. 3350 സഞ്ചാരികളാണ് ആകെ എത്തിയത്. തമിഴ്‌നാട്ടുകാരായിരുന്നു കൂടുതലും.
ടിക്കറ്റ് കൗണ്ടറിനു പുറത്ത് പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങള്‍ നിറഞ്ഞതോടെ പ്രവേശനകവാടത്തിന്റെ വശങ്ങളില്‍വരെ വാഹനങ്ങളുടെ വരി നീണ്ടു. പാലരുവി അധികൃതരുടെ വാഹനത്തിലും വാടകയ്‌ക്കെടുത്ത ഒരു കെഎസ്ആര്‍ടിസി ബസിലുമാണ് സഞ്ചാരികളെ ജലപാതത്തില്‍ എത്തിക്കുന്നത്. സ്വകാര്യവാഹനങ്ങള്‍ക്ക് ജലപാതത്തില്‍ പോയിവരാന്‍ അനുവാദമില്ല. കിഴക്കന്‍മേഖലയില്‍ മഴ തുടരുന്നതിനാല്‍ വെള്ളച്ചാട്ടത്തിനു താഴെയുള്ള ഭാഗത്താണ് സഞ്ചാരികളെ കുളിക്കാന്‍ അനുവദിക്കുന്നത്.
പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ കുളിസ്ഥലങ്ങള്‍ ഉണ്ടെങ്കിലും പ്രദേശം നിറഞ്ഞുകവിഞ്ഞിരുന്നു. ജൂലായില്‍ ഇതുവരെ 31.35 ലക്ഷം രൂപ വരുമാനം ലഭിച്ചു. ജൂണ്‍ ആദ്യവാരമാണ് വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി തുറന്നത്. ജൂണില്‍ 27.70 ലക്ഷം രൂപയായിരുന്നു വരുമാനം.
കുറ്റാലത്തുള്‍പ്പെടെ നിരോധനം
നീരൊഴുക്ക് ശക്തമായതിനാല്‍ കഴിഞ്ഞദിവസം കുറ്റാലം, ഐന്തരുവി ഉള്‍പ്പെടെയുള്ള തെങ്കാശിയിലെ വെള്ളച്ചാട്ടങ്ങളില്‍ സഞ്ചാരികള്‍ക്ക് താത്കാലിക നിരോധനമേര്‍പ്പെടുത്തി. ഒഴുക്ക് കുറഞ്ഞാല്‍ ഞായറാഴ്ച സഞ്ചാരികളെ പ്രവേശിപ്പിക്കും. അച്ചന്‍കോവില്‍ കുഭാവുരുട്ടിയിലും ശനിയാഴ്ച സഞ്ചാരികള്‍ക്ക് നിരോധനമുണ്ടായിരുന്നു. അതേസമയം മണലാറില്‍ സഞ്ചാരികളെ പ്രവേശിപ്പിച്ചു.
Content Highlights: Palaruvi waterfalls in Thenmala witnessed its highest tourist influx this season
Published: 20 Jul 2025, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented