ഓപ്പറേറ്റിങ് സിസ്റ്റത്തിനനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുന്നതായ ആരോപണത്തിൽ ഒലയ്ക്കും ഊബറിനും കേന്ദ്രത്തിന്റെ കാരണംകാണിക്കല്‍ നോട്ടീസ്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സി.സി.പി.എ) ആണ് ഇരുകമ്പനികള്‍ക്കും നോട്ടീസ് നല്‍കിയത്. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
ആന്‍ഡ്രോയിഡ്- ഐ ഫോണ്‍ ഉപയോക്താക്കളില്‍നിന്ന് കമ്പനികള്‍ വ്യത്യസ്ത നിരക്ക് വാങ്ങുന്നത് പലതവണ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പലപ്പോഴും ഇത് സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ഐ ഫോണ്‍ ഉപയോക്താക്കളില്‍നിന്ന് കാബ് അഗ്രഗേറ്റര്‍ കമ്പനികളായ ഒലയും ഊബറും അധികനിരക്ക് ഈടാക്കുന്നുവെന്നാണ് വ്യാപക പരാതി. ഒരേ ദൂരത്തിൽ നൽകുന്ന ഒരേ സേവനത്തിന് വിവിധ നിരക്കുകളാണ് കമ്പനികള്‍ ഈടാക്കുന്നെന്നാണ് ആരോപണം.
Content Highlights: Ola, Uber get notices over price disparities on iPhone, Android
Published: 23 Jan 2025, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented