ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്‌ണോദേവി ക്ഷേത്രയാത്രയ്ക്കുള്ള കാത്തിരിപ്പ് നീളും. കനത്ത മഴയെത്തുടർന്ന്, താൽക്കാലികമായി നിർത്തിവെച്ചിരുന്ന മാതാ വൈഷ്ണോ ദേവിക്ഷേത്ര യാത്ര പുനരാരംഭിക്കുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചതായി ക്ഷേത്ര ബോർഡ് അറിയിച്ചു. പ്രദേശത്തെ മോശം കാലാവസ്ഥയും ഉരുൾപൊട്ടലുകളും കാരണം ക്ഷേത്രത്തിലേക്കുള്ള തീർഥാടനം തുടർച്ചയായി 14 ദിവസം പൂർണമായി നിർത്തിവച്ചിരുന്നു.
ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെ വിവരങ്ങൾ അറിയാൻ എക്‌സിലെ ഒരു പോസ്റ്റിൽ ക്ഷേത്ര ബോർഡ് അധികൃതർ ഭക്തരോട് അഭ്യർഥിച്ചു. "ഭവനിലും യാത്രയുടെ പാതയിലും നിർത്താതെ പെയ്യുന്ന മഴ കാരണം, സെപ്റ്റംബർ 14-ന് പുനരാരംഭിക്കാൻ നിശ്ചയിച്ചിരുന്ന ശ്രീ മാതാ വൈഷ്ണോ ദേവി യാത്ര അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചിരിക്കുന്നു. ഭക്തർ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെ വിവരങ്ങൾ അറിയണമെന്ന് അഭ്യർഥിക്കുന്നു," എന്ന് പോസ്റ്റിൽ പറയുന്നു. യാത്ര താൽക്കാലികമായി നിർത്തിവെച്ച സമയത്ത് ഭക്തർ കാണിച്ച ക്ഷമയ്ക്കും മനസ്സിലാക്കലിനും ക്ഷേത്ര ബോർഡ് നേരത്തെ നന്ദി അറിയിച്ചിരുന്നു.
തുടർച്ചയായ മഴ ഉരുൾപൊട്ടലിന് കാരണമായതും ക്ഷേത്രത്തിലേക്കുള്ള പാതകളിൽ തടസ്സങ്ങൾ ഉണ്ടാക്കിയതും തീർഥാടകരുടെ യാത്ര സുരക്ഷിതമല്ലാതാക്കിയെന്ന് അധികൃതർ സുരക്ഷാ ആശങ്കയായി ചൂണ്ടിക്കാട്ടി. ഉരുൾപൊട്ടലും റോഡ് തകർച്ചയും കാരണം ജമ്മു-ശ്രീനഗർ ദേശീയപാതയും പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് ഗതാഗത ബന്ധം കൂടുതൽ സങ്കീർണമാക്കുന്നു.
യാത്ര നീണ്ടുപോയത് ഭക്തരിൽ നിരാശയുണ്ടാക്കിയപ്പോൾ, യാത്രയെ ആശ്രയിച്ച് ജീവിക്കുന്ന പ്രാദേശിക കച്ചവടക്കാരും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. 34 പേരുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ ഓഗസ്റ്റ് 26-ലെ ഉരുൾപൊട്ടലിനെ തുടർന്നാണ് വൈഷ്ണോ ദേവി യാത്ര നിർത്തിവച്ചത്. കത്രയിൽനിന്ന് ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റർ പാതയുടെ പകുതിയോളം ദൂരെയുള്ള അദ്ക്വാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപം കനത്ത മഴയെ തുടർന്നുണ്ടായ വലിയ ഉരുൾപൊട്ടലിലാണ് ദുരന്തം സംഭവിച്ചത്.
മാതാ വൈഷ്ണോ ദേവിക്ഷേത്രം
ജമ്മുകാശ്മീരിലെ കത്ര പട്ടണത്തിനു സമീപമുള്ള ത്രികൂട പര്‍വതത്തിലാണ് പ്രശസ്തമായ വൈഷ്‌ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ഉത്തരേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്.
Content Highlights: Mata Vaishno Devi Yatra postponed indefinitely due to heavy rain and landslides in Jammu & Kashmir
Published: 14 Sept 2025, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented