തിരുവനന്തപുരം: കെ.ടി.ഡി.സി മസ്‌ക്കറ്റ് ഹോട്ടലിൽ പുതിയ ആയുർവേദ സ്പാ സെന്റർ ഉദ്ഘാടനം ചെയ്തു. കെ.ടി.ഡി.സി ചെയർമാൻ പി.കെ.ശശി ഉദ്ഘാടനം നിർവ്വഹിച്ചു. എം.എസ് നാച്ചുറൽ ആയുർവേദിക് ആൻഡ് വെൽനസ് സ്പാ ആണ് ആയുർവേദ സ്പാ സെന്റർ നടത്തുന്നത്. ആയുർവേദ ചികിത്സകളും ഇവിടെയുണ്ടാകും. 

To advertise here,

കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ടൂറിസം അഡീഷണൽ സെക്രട്ടറി ജഗദീസ് ഡി, കെ.ടി.ഡി.സി ബോർഡ് ഡയറക്ടർ അഡ്വ. സുരേഷ് ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.