പാലക്കാട്: പി.കെ. ശശിയെ കെ.ടി.ഡി.സി. ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.എം. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ്. സി.ഐ.ടി.യു. ജില്ലാ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്തുനൽകി. 

To advertise here,

ഫണ്ട് ക്രമക്കേടുകളടക്കം ഗുരുതര ആരോപണങ്ങളെത്തുടർന്നാണ് ശശിക്കെതിരേ പാർട്ടിയിൽ നടപടിയുണ്ടാകുന്നത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പാർട്ടി അന്വേഷണ കമ്മിഷന്റെ ശുപാർശയിലായിരുന്നു നടപടി. കെ.ഡി.ടി.സി. ചെയർമാൻ സ്ഥാനമടക്കമുള്ളവയിൽ നിന്ന് പി.കെ. ശശിയെ മാറ്റി നിർത്തിയിരുന്നില്ല. എന്നാൽ ഈ സ്ഥാനങ്ങളിൽ നിന്നും പി.കെ. ശശിയെ മാറ്റണമെന്നാണ് ഇപ്പോൾ ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നിരിക്കുന്നത്.