രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിപ്പോയ 1255 സഞ്ചാരികളെ നേപ്പാള്‍ ഗവണ്‍മെന്റ് രക്ഷപ്പെടുത്തി. കൊറോണ വ്യാപനം കാരണം കഴിഞ്ഞ ആഴ്ച മുതല്‍ നേപ്പാളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.

To advertise here,

രാജ്യത്തിലെ 19 വിനോദസഞ്ചാര കേന്ദ്രങ്ങളിലായി തങ്ങിയിരുന്നവരാണ് ഈ സഞ്ചാരികള്‍ എന്ന് നേപ്പാള്‍ ടൂറിസം ബോര്‍ഡ് വ്യക്തമാക്കി. ഇവരെ പ്രത്യേക വിമാനത്തില്‍ അതത് നാടുകളിലേക്ക് പറഞ്ഞയച്ചു. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് നേപ്പാള്‍ (CAAN) ആണ് ഇതിന് നേതൃത്വം നല്‍കിയത്.

ലുക്ല, പൊഖറ, തപ്ലേജങ്, ജോമോസം, മുക്തിനാഥ്, ലാങ്താങ്, മണാസ്ലു, ഗോര്‍ഖ, ലെതെ, ബെഷിസാഹര്‍, കാണ്‍ടേ, ശംഖുവാസഹ്ബ, ഛപ, ബേനി, ഛിനുഡന്‍ഡ എന്നിവിടങ്ങിലാണ് പ്രധാനമായും സഞ്ചാരികള്‍ കുടുങ്ങിക്കിടന്നത്.

നേപ്പാളിലെ എല്ലാ സഞ്ചാര കേന്ദ്രങ്ങളും മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ അടച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റില്‍ വരെ നേപ്പാള്‍ സഞ്ചാരികള്‍ക്ക് പ്രവേശനം വിലക്കിയിരുന്നു. 

Content Highlights: Nepal rescues over 1200 tourists as coronavirus lockdown continues