
ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍തുറയിലേക്കുള്ള യാത്രക്കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചു. ശനിയാഴ്ച രാവിലെ നാഗപട്ടണം തുറമുഖത്ത് നടന്ന പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ക്കു ശേഷം 83 യാത്രക്കാരുമായി 'ശിവഗംഗ' എന്ന കപ്പല്‍ പുറപ്പെട്ടു.
നിരക്കു കുറച്ചും വിനോദസഞ്ചാര പാക്കേജുകള്‍ കൂട്ടിയിണക്കിയുമാണ് സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാഗപട്ടണം- കാങ്കേശന്‍തുറ യാത്രാസമയം നാലു മണിക്കൂറാണ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസം കപ്പല്‍ സര്‍വീസ് ഉണ്ടാകും. 150 പേര്‍ക്ക് ഇരിപ്പിടസൗകര്യമുണ്ട്. യാത്രാനിരക്ക് നേരത്തെയുണ്ടായിരുന്ന 9700 രൂപയില്‍ നിന്നും 8500 രൂപയായി കുറച്ചു.
പത്തു കിലോ വരെ സാധനങ്ങള്‍ കൊണ്ടുപോകാം. പ്രത്യേക നിരക്കു നല്‍കിയാല്‍ 60 കിലോ വരെ അനുവദിക്കും. കാങ്കേശന്‍തുറ യാത്രയില്‍ സൗജന്യ പ്രഭാതഭക്ഷണവും നാഗപട്ടണം മടക്ക യാത്രയില്‍ സൗജന്യ ഉച്ചഭക്ഷണവും നല്‍കുമെന്ന് കപ്പല്‍ സര്‍വീസിന്റെ ചുമതലയുള്ള ശുഭം ഗ്രൂപ്പ് അറിയിച്ചു.
കാലവര്‍ഷം കാരണം 2024 നവംബര്‍ 18-നാണ് കപ്പല്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. തമിഴ്‌നാടിനും വടക്കന്‍ ശ്രീലങ്കയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്രാ മാര്‍ഗം ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം കൂടി ശക്തിപ്പെടുത്തുന്നതാണ്. www.sailsubham.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം
Content Highlights: nagapattinam srilanka ferry service
Published: 23 Feb 2025, 07:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented