വിവിധ രാജ്യങ്ങളില്‍നിന്നുള്ള 300-ഓളം മത്സരാര്ഥികളില് 25-പേര് മാത്രമാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. ഇവരില്‍ ഒന്നാമതെത്തിയത് സിവീജാണ്.

മൈസൂരു: ഓരോ രാജ്യങ്ങളുടേയും അതിരുകൾ സിവീജിന് ഒരു സൈക്കിൾ ദൂരം മാത്രമാണ്. സൈക്കിൾ പെഡലുകളിലൂടെ ദൂരങ്ങൾ താണ്ടുമ്പോൾ ഒട്ടേറെ അന്താരാഷ്ട്ര പുരസ്‌കാരങ്ങളാണ് മൈസൂർ മലയാളിയായ ഈ യുവാവ് നെഞ്ചോട് ചേർക്കുന്നത്. പാരിസ് ആസ്ഥാനമായ ഓഡക്‌സ് ക്ലബ് പാരിസൺ, ദക്ഷിണ കൊറിയയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സൈക്ലിങ്ങ് മത്സരത്തിലൂടെ ഏഷ്യൻ അവാർഡ് നേടിയിരിക്കുയാണ് മൈസൂരുവിലെ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ കൂടിയായ സിവീജ് കെ.എസ്.
പർവത നിരകളിലൂടെയും സമതലങ്ങളിലൂടെയും പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് 1200 കിലോ മീറ്റർ സൈക്കിൾചവിട്ടി മുന്നേറിയാണ് സിവീജ് അപൂർവ നേട്ടം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയിൽ നടന്ന സിയോൾ-ഹീനം-സിയോൾ (എസ്.എച്ച്.എസ്.) 1,200 കിലോമീറ്റർ ബ്രെവെറ്റ് വിഭാഗത്തിലെ മത്സരം വിജയകരമായി പൂർത്തിയാക്കിയാണ് അഭിമാനകരമായ നേട്ടം സ്വന്തം വിജയ പട്ടികയിൽ കൂട്ടിച്ചേർത്തത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 300-ഓളം മത്സരാർഥികളിൽ 25-പേർ മാത്രമാണ് ഫൈനൽ റൗണ്ടിലെത്തിയത്. ഇവരിൽ ഒന്നാമതെത്തിയത് സിവീജാണ്.
ലോക സൈക്ലിങ്ങ് മത്സരത്തിൽ അഭിമാനകരമായ മത്സരങ്ങളിൽ ഒന്നാണിത്. മൈസൂരുവിലെ ആർ.ബി.ഐ. ജീവനക്കാരനായ സിവീജ് തൃശ്ശൂർ ആലപ്പാട് സ്വദേശിയാണ്. 12 വർഷമയി അദ്ദേഹവും കുടുംബവും മൈസൂരുവിൽ സ്ഥിരതാമസമാണ്. അന്താരാഷ്ട്ര തലത്തിൽ സൈക്ലിങ്ങ് വിഭാഗത്തിൽ അഭിമാനകരമായ ഇവന്റുകളിൽ ഒന്നായ പാരീസ്-ബ്രെസ്റ്റ്-പാരീസ് 2023 മത്സരത്തിലെ ഫിനിഷറാണ് സിവീജ്.
2024-ലെ ഐ.എസ്.എ.എൻ. 2000 കിലോ മീറ്റർ റൈഡിലും ഒന്നാമനായിരുന്നു. തുടർന്ന് 2025-ൽ ലംബസിംഗിയിൽ നടന്ന 1200 കിലോമീറ്റർ ബ്രെവെറ്റും അദ്ദേഹം ഒന്നാമനായി പൂർത്തിയാക്കി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1025 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ മലയോര ഗ്രാമമാണ് ലംബസിംഗി. രാജ്യത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന അത്യധികം കായിക ശേഷിയുള്ളവർ മാത്രമേ ഇവിടെ നടക്കുന്ന റൈഡിങ്ങ് മത്സരത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ. അതിലും ഒന്നാം സ്ഥാനം ഇദ്ദേഹത്തിനായിരുന്നു.
ഇതിനുപുറമെ സിവീജ് 50 കിലോ മീറ്റർ ഓട്ട മത്സരത്തിലെ അൾട്രാ -റണ്ണർ കൂടിയാണ്. മകൻ അർജുൻ കെ. സിവീജ്, ഏറ്റവും പ്രായം കുറഞ്ഞ അൾട്രാ-റണ്ണർ എന്ന നിലയിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്. മകൾ ആർച്ച വിവിധ സൈക്ലിങ്, ഓട്ടം ഇനങ്ങളിലും മെഡലുകൾ നേടിയിട്ടുണ്ട്്. ഭാര്യ ഷാനി സിവീജും മികച്ച അൾട്രാ റണ്ണറാണ്.
Content Highlights: Sivij KS won the Asian award at the 1200km Seoul-Hee-Seoul brevet in South Korea., Out of 300 international participants, Sivij finished first in the final round., He is an RBI employee based in Mysuru with a history of winning 1200km and 2000km endurance rides., The entire family, including his children Arjun and Archa and wife Shani, are active in ultra-running and cycling.
Published: 14 Jun 2026, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented