- തീവണ്ടിമാർഗമാണ് എളുപ്പത്തിൽ മൺറോത്തുരുത്തിലെത്താവുന്നത്. കൊല്ലത്തുനിന്ന് രണ്ടാമത്തെ സ്റ്റേഷനാണ്. ഒരുമണിക്കൂർ ഇടവിട്ട് മെമു ഉണ്ട്. എറണാകുളത്തുനിന്ന് ഇന്റർസിറ്റി എക്സ്പ്രസിൽ രാവിലെ എട്ടിന് മൺറോത്തുരുത്തിലെത്താം. വൈകീട്ട് 6.45-ന് ഇന്റർസിറ്റിയിൽ തിരിച്ചും പോകാം.
റോഡുമാർഗം കൊല്ലത്തുനിന്ന് അഞ്ചാലുംമൂടുവഴി പെരുമണിലെത്തി ജങ്കാർ മാർഗം മൺറോത്തുരുത്തിലെത്താം. 15 കിലോമീറ്ററാണ് ദൂരം. കൊട്ടാരക്കര ഭാഗത്തുനിന്ന് വരുന്നവർക്ക് കുണ്ടറയിലെത്തി 12 കിലോമീറ്റർ സഞ്ചരിച്ച് എത്താനാകും.വഴികല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന മൺറോത്തുരുത്ത്, കാലങ്ങളായി കല്ലടയാറ്റിലെ എക്കൽ അടിഞ്ഞുണ്ടായ മരതകത്തുരുത്താണ്. എട്ടോളം തുരുത്തുകളുടെ സഞ്ചയമാണിത്. ചെറുതും വലുതുമായ തോടുകളുടെ ശൃംഖലയാണ് തുരുത്തിന്റെ രക്തധമിനികൾ. തെളിഞ്ഞൊഴുകുന്ന കല്ലടയാറും ഓലപ്പീലികൾ തണൽവിരിക്കുന്ന തോടുകളും രൗദ്രഭാവംപൂണ്ട അഷ്ടമുടിക്കായലും മൺറോത്തുരുത്തിനെ വ്യത്യസ്തമാക്കുന്നു.
മൺറോത്തുരുത്ത് ഇപ്പോൾ സിനിമാഷൂട്ടിങ് സംഘങ്ങളുടെ ഇഷ്ട ലൊക്കേഷനായി മാറിയിരിക്കുകയാണ്. ‘പൊൻമാൻ’ എന്ന ചിത്രമാണ് അവസാനമായി ഇവിടെ ചിത്രീകരിച്ചത്. കാരൂത്രക്കടവിലും എസ് വളവിലുമാണ് കായൽ സഞ്ചാരികളെ കാത്ത് നൗകകളുടെ സ്റ്റേഷനുകളുള്ളത്. സഞ്ചാരികളെ സഹായിക്കാനായി കാരൂത്രക്കടവിൽ ഡിടിപിസിയുടെ ഓഫീസുണ്ട്. ഇരുപത്തഞ്ചോളം ശിക്കാരവള്ളങ്ങളും 100-ലധികം വള്ളങ്ങളും 10-ഓളം കുട്ടവഞ്ചികളും 100-ഓളം കയാക്കുകളും പെഡൽ ബോട്ടുകളും ഇവിടെയുണ്ട്.
ശിക്കാരവള്ളങ്ങളിലും വള്ളങ്ങളിലും ഏഴുപേർക്കുവീതം സഞ്ചരിക്കാം. ശിക്കാരവള്ളത്തിന് ഒരു മണിക്കൂറിന് 1,000 രൂപ മുതലാണ് നിരക്ക്. വള്ളങ്ങൾക്ക് മണിക്കൂറിന് 500 മുതലും. കുട്ടവഞ്ചിക്ക് 600 രൂപയുമാണ്. ഇതിലും ഏഴുപേർക്ക് സഞ്ചരിക്കാം. ശിക്കാരവള്ളങ്ങൾക്കും വള്ളങ്ങൾക്കും കുട്ടവഞ്ചിക്കും തുഴച്ചിൽക്കാരനുണ്ടാകും.
കയാക്കിനും പെഡൽ ബോട്ടിനും മണിക്കൂറിന് 100 മുതലാണ് നിരക്ക്. പെഡൽ ബോട്ടിൽ രണ്ടുപേർക്ക് സഞ്ചരിക്കാം. ലൈഫ് ജാക്കറ്റുകൾ നിർബന്ധമായും ധരിക്കണം.
മൺറോത്തുരുത്തിലേക്ക് പ്രവേശിക്കുന്ന ഇടിയക്കടവുമുതൽ അമ്പതിലേറെ ഹോംസ്റ്റേകളുണ്ട്. നാല് റിസോർട്ടുകളും ഹോട്ടലുകളും ഇവിടെയുണ്ട്.
1,000 രൂപമുതൽ നിരക്ക് ഈടാക്കുന്ന ഹോം സ്റ്റേകളുണ്ട്. എസി ആണെങ്കിൽ 1,500 മുതലാണ് നിരക്ക്. റിസോർട്ടുകളിൽ നിരക്ക് കൂടുതലാണ്. 4,000 രൂപവരെയുള്ള മുറികളുണ്ട്.
കല്ലടയാറ്റിലെ ചെമ്പല്ലിയും അഷ്ടമുടിക്കായലിലെ ലോകപ്രശസ്തമായ കരിമീനും ഞണ്ടും കൊഞ്ചും കക്കയുമാണ് ഇവിടത്തെ പ്രധാനവിഭവങ്ങൾ.
Content Highlights: beckoning beauty of munroethuruthu kollam, must visit place in Kerala
Published: 04 Apr 2025, 06:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented