മലബാർ മേഖലയെ രാമേശ്വരവുമായും പഴനിയുമായും നേരിട്ട് ബന്ധിപ്പിക്കാൻ മൂന്നു വർഷം മുൻപ് പ്രഖ്യാപിച്ച ട്രെയിൻ സർവീസ് ഒടുവിൽ യാഥാർഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ഒന്നിന് മധുരയിൽ നടക്കുന്ന ചടങ്ങിൽ മംഗളൂരു സെൻട്രൽ-രാമേശ്വരം-മംഗളൂരു സെൻട്രൽ എക്സ്പ്രസ് ഉദ്ഘാടനം ചെയ്യുമെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്തു.
മംഗളൂരു സെൻട്രൽ-രാമേശ്വരം ട്രെയിനിന്റെ സമയക്രമം ചെന്നൈയിലെ ദക്ഷിണ റെയിൽവേ വൃത്തങ്ങൾ ശരിവെച്ചതായും ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, താംബരം-മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്സ്പ്രസ്സിന്റെ സമയക്രമവും സ്ഥിരീകരിച്ചിട്ടുണ്ട്. മലബാറിലെ റെയിൽവേ ഉപയോക്താക്കൾക്ക് തീർത്തും ഒരു സർപ്രൈസ് ആയിട്ടാണ് അമൃത് ഭാരത് എക്സ്പ്രസ് എത്തുന്നത്.
നാല് ട്രെയിനുകൾ പ്രധാനമന്ത്രി അന്നേദിവസം ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു-രാമേശ്വരം വീക്ക്ലി എക്സ്പ്രസ്, താംബരം-മംഗളൂരു ജങ്ഷൻ അമൃത് ഭാരത് എക്സ്പ്രസ്, കോയമ്പത്തൂർ-ധൻബാദ് അമൃത് ഭാരത് എക്സ്പ്രസ്, നാഗർകോവിൽ-ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണവ. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ദക്ഷിണ റെയിൽവേ വികസിപ്പിച്ച സ്റ്റേഷനുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
റെയിൽവേ ബോർഡ് 2024 മാർച്ചിലാണ് ട്രെയിൻ നമ്പർ 16621/16622 രാമേശ്വരം-മംഗളൂരു സെൻട്രൽ-രാമേശ്വരം ട്രെയിൻ പ്രഖ്യാപിച്ചത്. എന്നാൽ പഴയ പാമ്പൻ പാലം പ്രവർത്തനരഹിതമായത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ സർവീസ് ആരംഭിക്കാൻ വൈകി. രാമേശ്വരം റെയിൽവേ സ്റ്റേഷനും പുനർനിർമാണത്തിനായി അടച്ചിട്ടിരുന്നു. എന്നാൽ പുതിയ പാമ്പൻ പാലം കഴിഞ്ഞ വർഷം തുറന്നതോടെ രാമേശ്വരം-മംഗളൂരു സർവീസിനായി വീണ്ടും ആവശ്യം ഉയർന്നു.
മംഗലാപുരം-രാമേശ്വരം ട്രെയിൻ സർവീസിന്റെ സമയക്രമം
പ്രതിവാര ട്രെയിൻ സർവീസ് മംഗലാപുരം സെൻട്രൽ, രാമേശ്വരം എന്നിവയെ ബന്ധിപ്പിക്കും. പാലക്കാട്, മധുര, മണമാതുരൈ തുടങ്ങിയ സ്റ്റേഷനുകളിലൂടെ ട്രെയിൻ കടന്നുപോകും, കൂടാതെ പ്രശസ്ത തീർഥാടന കേന്ദ്രമായ പളനിയിലേക്കും ഇത് കണക്റ്റിവിറ്റി നൽകും.
ദിവസങ്ങളും സമയവും
ട്രെയിൻ നമ്പർ 16622 (മംഗലാപുരം സെൻട്രൽ മുതൽ രാമേശ്വരം വരെ)
ശനിയാഴ്ചകളിൽ വൈകുന്നേരം 7:30-ന് മംഗലാപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്നു. ഞായറാഴ്ച രാവിലെ 10:50-ന് രാമേശ്വരത്ത് എത്തിച്ചേരുന്നു
ട്രെയിൻ നമ്പർ 16621 (രാമേശ്വരം മുതൽ മംഗലാപുരം സെൻട്രൽ വരെ)
ഞായറാഴ്ച ഉച്ചയ്ക്ക് 3:30-ന് രാമേശ്വരത്ത് നിന്ന് പുറപ്പെടുന്നു. തിങ്കളാഴ്ച രാവിലെ 6:55-ന് മംഗലാപുരം സെൻട്രലിൽ എത്തിച്ചേരുന്നു
Content Highlights: A new direct weekly train service now connects Mangaluru Central to the pilgrimage city of Rameswaram., The service provides crucial connectivity to another popular pilgrimage destination, Palani., The train operates on weekends, departing Mangaluru on Saturdays and Rameswaram on Sundays., This long-awaited service was launched after delays caused by the redevelopment of the Pamban Bridge.
Published: 26 Feb 2026, 09:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented