കാരശ്ശേരി: കേരളസര്‍ക്കാരിന്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 2025 ജൂലായ് 24 മുതല്‍ 27 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരിച്ച് കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

To advertise here,

ഇന്ത്യന്‍ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ ആണ് പരിപാടിയുടെ സാങ്കേതികനിയന്ത്രണം നിര്‍വഹിക്കുകയെന്നും വിവിധസംസ്ഥാനങ്ങളില്‍നിന്നും 17 രാജ്യങ്ങളില്‍നിന്നുമുള്ള കായാക്കര്‍മാര്‍ ഫെസ്റ്റിവലില്‍ പങ്കാളികളാകുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രചാരാണര്‍ഥം ജൂലായ് ആറുമുതല്‍ ഇരുപതാംതീയതിവരെ വ്യത്യസ്തമത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. ജൂലായ് ആറിന് തിരുവമ്പാടിയില്‍ ചൂണ്ടയിടല്‍മത്സരത്തോടെയാണ് തുടക്കം. ലിന്റോ ജോസഫ് എംഎല്‍എ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോണ്‍സണ്‍, പ്രീ ഇവന്റ് കണ്‍വീനര്‍ ശരത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.