കൊച്ചി: അമ്യൂസ്‌മെന്റ് പാർക്കായ കൊച്ചി വണ്ടർലാ മഴക്കാല മത്സരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘അടിപൊളിമ്പിക്‌സി’ന് തുടക്കമിട്ടു. ചലച്ചിത്ര താരം ധ്യാൻ ശ്രീനിവാസൻ, വണ്ടർലാ ഹോളിഡേയ്സ് മാനേജിങ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ധീരൻ ചൗധരി, കൊച്ചി വണ്ടർലാ പാർക്ക് മേധാവി എം.എ. രവികുമാർ എന്നിവർ ചേർന്ന് ദീപശിഖ തെളിച്ചു.
എല്ലാ ബുധൻ, ശനി, ഞായർ ദിവസങ്ങളിലും നടക്കുന്ന സാഹസിക ഗെയിമുകൾ ഓഗസ്റ്റ് 25-ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെ വരെ തുടരും. അക്വാമാൻ ചലഞ്ച്, ഡെവിൾസ് സർക്യൂട്ട്, മെഗാ ഫുഡി മത്സരം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പ്രീമിയം 350 സി.സി. ബൈക്ക്, 70,000 രൂപ മൂല്യമുള്ള ട്രാവൽ വൗച്ചറുകൾ, 30,000 രൂപ വിലവരുന്ന ഇ-മോട്ടോറാഡ് ഇലക്‌ട്രിക് സൈക്കിളുകൾ, വണ്ടർലാ റിസോർട്ടിൽ ഒരു രാത്രിയും രണ്ടു ദിവസവും സൗജന്യ താമസം, ഇലക്‌ട്രിക് സൈക്കിൾ തുടങ്ങിയവയാണ് ഫൈനലിലെ സമ്മാനങ്ങൾ.
Content Highlights: kochi wonderla festival
Published: 17 Jul 2024, 11:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented