കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന വണ്‍ഡേ ട്രിപ്പ് സ്പോട്ടാണ് വണ്ടര്‍ലാ. ഇന്ത്യയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് വണ്ടര്‍ലാ കൊച്ചിയില്‍ സന്ദര്‍ശകര്‍ക്കായി ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെ ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഉത്സവദിനങ്ങള്‍ക്ക് ആവേശം പകരുന്ന ആഘോഷങ്ങളുടെ ഭാഗമായി കണ്ണഞ്ചിപ്പിക്കുന്ന കലാസംഗീതമേള, ഓണമത്സരങ്ങള്‍, ഘോഷയാത്ര, ശിങ്കാരിമേളം, ഓണസദ്യ, പായസമേള, ഭക്ഷ്യമേള തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന സ്റ്റേജ് പ്രോഗ്രാമുകള്‍ ദിവസവും പാര്‍ക്കില്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കുസൃതി ചോദ്യങ്ങളും കടംകഥകളുമായി എത്തുന്ന മൊബൈല്‍ ജോക്കികളുടെ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കുന്ന സന്ദര്‍ശകര്‍ക്ക് സമ്മാനങ്ങളും നിരവധി ഓണക്കളികളും ഒരുക്കിയിട്ടുണ്ട്.
ആഘോഷവേളകള്‍ കുടുംബത്തോടൊപ്പം ചെലവിടാന്‍ ദിവസം മുഴുവന്‍ ഉല്ലാസം പകരുന്ന 56 ല്‍ പരം റൈഡുകളാണ് വണ്ടര്‍ലായിലുള്ളത്. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ടിക്കറ്റുകള്‍ ബൂക്ക് ചെയ്യുന്നവര്‍ക്ക് പാര്‍ക്ക് പ്രവേശന നിരക്കില്‍ വിവിധ ഓഫറുകളും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും വണ്ടര്‍ലാ വെബ്സൈറ്റ് പരിശോധിക്കുക: https:/vww.wonderla.com, അല്ലെങ്കില്‍ 0484 - 3514001, 75938 53107 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Content Highlights: Wonderla Kochi ,Amusement Park in Kerala
Published: 24 Aug 2023, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..
