കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്‌മെൻറ് പാർക്ക് ശ്യംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് ലിമിറ്റഡ് ക്രിസ്മസ്‌ അവധിക്കാലത്തിനായി തയ്യാറെടുക്കുകയാണ്. 2023 ഡിസംബർ 23 മുതൽ 2024 ജനുവരി ഒന്ന് വരെ നീണ്ടുനിൽക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങൾക്കായി വണ്ടർലാ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ത്രില്ലിംഗ് റൈഡുകളോടൊപ്പം പ്രത്യേകം സജ്ജമാക്കിയ ക്രിസ്മസ്‌
ബാൻഡിന്റെ അകമ്പടിയോടെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ലൈവ് ഷോകൾ, ഗെയിമുകൾ, ഫുഡ് ഫെസ്റ്റിവൽ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും സാന്താക്ലോസിനെ കാണുവാനും ക്രിസ്മസ്‌ ആശംസകൾ പങ്കുവെക്കാനുമായി ഒരു സാന്താ സ്ട്രീറ്റ് തന്നെ സജ്ജമാക്കിയിട്ടുണ്ട്.

To advertise here,

ക്രിസ്മസ്‌ ആഘോഷത്തിന്റെ ഭാഗമായി, പാർക്ക് പതിവ് സമയത്തിന് ശേഷം പ്രത്യേകമായി പ്രവർത്തനസമയം ദീർഘിപ്പിച്ചിരിക്കുന്നു. ഇതിനായി 4:00 PM മുതൽ 8:30 PM വരെ പ്രത്യേക ടിക്കറ്റിൽ പാർക്കിൽ പ്രവേശിക്കാം. റൈഡുകൾ 7:00 PM വരെയും, ഫുഡ് ഫെസ്റ്റ്, ക്രിസ്തുമസ് ആഘോഷപരിപാടികൾ 8:30 PM വരെയും ഈവനിംഗ് ടിക്കറ്റിൽ ആസ്വദിക്കാവുന്നതാണ്. പ്രശസ്ത പിന്നണി ഗായകരായ കീർത്തന ശബരീഷ്, ജോബി ജോൺ, സുധീഷ് ചാലക്കുടി എന്നിവരുടെ ഗാനമേളകളും രജീഷ് എൻ. രമേശിന്റെയും സംഘത്തിന്റെയും ലൈവ് ബാൻഡും ഡിജെ സാവ്യോ, ഡിജെ ഷാമിൽ, ഡിജെ ജൂഡ് എന്നിവർ അവതരിപ്പിക്കുന്ന ഡിജെ ഷോകളും ഉണ്ടായിരിക്കൂന്നതാണ്. LED ഡാൻസ് ഉൾപ്പെടെയുള്ള ത്രില്ലിങ് ഡാൻസ് പെർഫോമൻസുകൾ, മിറർ മാൻ, ബബിൾ ഡാൻസേർഴ്‌സ്, ഫയർ ഡാൻസേർഴ്‌സ് എന്നിവരുടെ പ്രകടനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ ഡിസംബർ 29 വെള്ളിയാഴ്ച വണ്ടർലാ കൊച്ചി പാർക്കിൽ സൺബേൺ റീലോഡ് ബാനറിൽ പ്രശസ്ത ഇറ്റാലിയൻ ഡിജെ ജിയാൻ നോബിലിന്റെ ഡിജെ മെഗാ ഇവൻറ്റും ഉണ്ടായിരിക്കുന്നതാണ്. ബുക്ക്മൈഷോയിൽ നിങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. https://apps.wonderla.co.in/sunburn_wonderla_kochi. 'എല്ലാ ഇടങ്ങളിലും അവധിക്കാലത്തിന്റെ ആവേശം പരക്കുന്ന ഈ നാളുകളിൽ ക്രിസ്തുമസ് രാവുകൾ വണ്ടർലായിൽ ആസ്വദിക്കാനും എല്ലാവരും ഒത്തു ചേർന്ന് റൈഡുകളും, കലാപരിപാടികളും, ഫുഡ് ഫെസ്സും ആസ്വദിക്കാനും വണ്ടർലാ വൻ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് വണ്ടർലാ ഹോളിഡേയ്‌സിന്റെ മാനേജിങ് ഡയറക്ടർ അരുൺ കെ. ചിറിലപ്പിള്ളി പറഞ്ഞു. വണ്ടർലായിൽ സന്ദർശകർക്ക് വിവിധ ഓഫറുകളും ആസ്വദിക്കാം. 16 നും 24 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് അവരുടെ സ്‌റുഡന്റ് ഐഡി ഹാജരാക്കിയാൽ പാർക്ക് പ്രവേശന ടിക്കറ്റിന് 20% കിഴിവ് ലഭിക്കും. കൂടാതെ, ജന്മദിനം ആഘോഷിക്കുന്ന വൃക്തികൾക്ക് അവരുടെ ജന്മദിനത്തിന് 5 ദിവസം മുമ്പോ ശേഷമോ, ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്ത് വണ്ടർലായിലേക്ക് സൗജന്യ പാർക്ക് എൻട്രി ടിക്കറ്റ് നേടാനാകും.

വണ്ടർലാ ഓൺലൈൻ പോർട്ടൽ https://bookings.wonderla.com/ വഴി മുൻകൂട്ടി എൻട്രി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിശദാംശങ്ങൾക്ക്് താഴെപ്പറുയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
കൊച്ചി: 04843514001, 75938 53107