To advertise here,

കൊച്ചി: അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ കൊച്ചി പാര്‍ക്കില്‍ കോര്‍നെറ്റോ, ട്വിസ്റ്റര്‍ എന്നീ വാട്ടര്‍ റൈഡുകളുടെ ഉദ്ഘാടനം ചലച്ചിത്ര താരം നിഖില വിമല്‍ നിര്‍വഹിച്ചു. വണ്ടര്‍ലാ മാനേജിങ് ഡയറക്ടര്‍  അരുണ്‍ കെ ചിറ്റിലപ്പിള്ളി, കൊച്ചി പാര്‍ക്ക് ഹെഡ് രവികുമാര്‍ എം എ എന്നിവരുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ 10 നു നടന്ന ചടങ്ങിലാണ് റൈഡുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തത്.

''കൊച്ചി പാര്‍ക്കില്‍ രണ്ട് പുതിയ വാട്ടര്‍ റൈഡുകളായ 'കോര്‍ണെറ്റോയും ട്വിസ്റ്ററും'ഉദ്ഘാടനം ചെയ്തതില്‍ അതിയായ സന്തോഷമുണ്ട്. ഞങ്ങളുടെ സന്ദര്‍ശകര്‍ അവരുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും എത്തുമ്പോള്‍ വൈവിധ്യമാര്‍ന്നതും അവിസ്മരണീയവുമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനാണ് വണ്ടര്‍ലാ എന്നും മുന്‍ഗണന നല്‍കുന്നത്. ഈ റൈഡുകള്‍ സന്ദര്‍ശകര്‍ക്ക് വളരെയധികം ഇഷ്ടപ്പെടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ കെ ചിറ്റിലപ്പിള്ളി  പറഞ്ഞു.

ഒരു ടവറിംഗ് സ്ലൈഡിലൂടെ സന്ദര്‍ശകരെ ആവേശകരമായ ഒരു യാത്രയിലേക്ക് കൊണ്ടുപോകുന്ന വാട്ടര്‍ റൈഡാണ് കോര്‍നെറ്റോ. 8.5 മീറ്റര്‍ ഉയരത്തില്‍ നിന്ന് വെള്ളത്തിന്റെ കുത്തൊഴുക്കിലൂടെ 27 മീറ്റര്‍ ഇരുണ്ട തുരങ്കത്തിലൂടെ താഴേക്ക് സഞ്ചരിച്ച് ഒരു കൂറ്റന്‍ ഫണലിലൂടെ ചാഞ്ചാടി താഴേയ്ക്കു എത്തിക്കുന്നതാണ് ഇത്. 9 മീറ്റര്‍ ഉയരത്തില്‍ നിന്ന്, താഴേയ്ക്കു പതിക്കുന്ന ഈ ബോഡി സ്ലൈഡിലൂടെ ഒഴുകിയിറങ്ങുമ്പോള്‍ ചുറ്റും വെള്ളത്തിന്റെ കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്യുന്ന സ്ലൈഡാണ് ട്വിസ്റ്റര്‍