ബെംഗളൂരു: ദീപാവലി അവധിക്കാല യാത്രാത്തിരക്ക് കുറയ്ക്കാനായി കേരളത്തിലേക്ക് 18 പ്രത്യേക ബസുകൾ സർവീസിനയക്കാനൊരുങ്ങി കർണാടക ആർടിസി. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, എറണാകുളം, കാസർകോട് എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസ് അയക്കുന്നത്.
ഒക്ടോബർ 17, 18 തീയതികളിലായിരിക്കും സർവീസുകൾ. ഒക്ടോബർ 20-നാണ് ഇത്തവണ ദീപാവലി ആഘോഷം. 17-ന് മൂന്നാറിന് ഒരു ബസും പാലക്കാട്ടേക്ക് ഏഴ് ബസും എറണാകുളത്തേക്ക് രണ്ട് ബസും കോഴിക്കോട്ടേക്ക് ഒരു ബസും പ്രത്യേക സർവീസ് നടത്തും.
കേരളത്തിലേക്കുള്ളതിന് പുറമേ ചെന്നൈ, കോയമ്പത്തൂർ, മധുര, ഹൈദരാബാദ്, തിരുപ്പതി, വിജയവാഡ എന്നിവിടങ്ങളിലേക്കും പ്രത്യേക ബസുകൾ അനുദിച്ചിട്ടുണ്ട്. കർണാടകത്തിനകത്ത് ധർമസ്ഥല, മംഗളൂരു, ഹുബ്ബള്ളി, ബെലഗാവി, കലബുറഗി, ബല്ലാരി തുടങ്ങിയ കേന്ദ്രങ്ങളിലേക്കും പ്രത്യേക ബസുകൾ ഉണ്ടാകും.
അധിക സർവീസുമായി കെഎസ്ആർടിസി മൈസൂരു ഡിവിഷൻ
മൈസൂരു : ദസറ ദിനങ്ങളിൽ കൂടുതൽ വരുമാനംനേടിയ സാഹചര്യത്തിൽ ദീപാവലി ആഘോഷവേളയിലും അധികസർവീസ് നടത്താനൊരുങ്ങി കെഎസ്ആർടിസി മൈസൂരു റൂറൽ ഡിവിഷൻ. വെള്ളിയാഴ്ച മുതൽ അധിക ബസ് സർവീസ് ആരംഭിക്കും. ദീപാവലിക്ക് മലൈ മഹാദേശ്വരകുന്നുകളിലേക്ക് 90 ബസുകൾകൂടി അധികമായി സർവീസ് നടത്തും.
ചാമരാജനഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ എംഎം ഹിൽസിലേക്ക് ഇതോടെ ഈ ദിവസങ്ങളിൽ 350 ബസുകൾ സർവീസ് നടത്തുമെന്ന് കെഎസ്ആർടിസി റൂറൽ ഡിവിഷണൽ കൺട്രോളർ (റൂറൽ) ശ്രീനിവാസ് പറഞ്ഞു.ഉത്സവത്തിനായി ശ്രീ മലേ മഹാദേശ്വരക്ഷേത്രം സന്ദർശിക്കുന്ന നൂറുകണക്കിന് ഭക്തരുടെ പ്രയോജനത്തിനായാണ് അധിക സർവീസ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൈസൂരുവിനും ബെംഗളൂരുവിനും ഇടയിൽ ഏകദേശം 50 അധിക ബസുകൾ സർവീസ് നടത്തും. നിലവിൽ മൈസൂരുവിനും ബെംഗളൂരുവിനും ഇടയിൽ പ്രതിദിനം 272 ട്രിപ്പുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിനുപുറമേയാണ് ദീപാവലി പ്രമാണിച്ച് 50 അധിക ബസുകൾ കൂടി ഓടുക.
ദസറ ആഘോഷങ്ങളിൽ അധിക ബസുകൾ സർവീസ് നടത്തിയതിലൂടെ മൈസൂരു റൂറൽ ഡിവിഷൻ 7.5 കോടിയുടെ അധികവരുമാനംനേടി. 2024-ലെ ദസറ സമയത്ത് ലഭിച്ച വരുമാനത്തേക്കാൾ കൂടുതലാണിത്. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ അഞ്ചുവരെയാണ് അധിക ബസുകൾ സർവീസ് നടത്തിയത്. കഴിഞ്ഞ വർഷം 4.8 കോടി രൂപയായിരുന്നു വരുമാനം.
Content Highlights: Karnataka RTC launches 18 special bus services to Kerala for Diwali travel. Routes include Palakkad, Thrissur, Kozhikode, Kannur, Munnar, Ernakulam, and Kasaragod. Book now!
Published: 16 Oct 2025, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented