
കണ്ണൂര്‍: കത്രയില്‍ നിന്ന് കശ്മീരിലേക്കുള്ള വന്ദേഭാരത് നിറഞ്ഞോടുന്നു. 530 സീറ്റുള്ള കത്ര-ശ്രീനഗര്‍ വന്ദേഭാരതിന്റെ ആദ്യആഴ്ചയില്‍ ടിക്കറ്റ് കിട്ടാനില്ല. കത്രയില്‍ നിന്ന് ശ്രീനഗറിലേക്കും തിരിച്ചും ദിവസം നാലു സര്‍വീസാണ് ഉള്ളത്. വന്ദേഭാരതില്‍ 478 ചെയര്‍കാര്‍ സീറ്റും 52 എക്‌സിക്യൂട്ടീവ് സീറ്റുമാണ് ഉള്ളത്.
കത്ര(എസ്‌വിഡികെ)- ശ്രീനഗര്‍(26401) വന്ദേഭാരത് രാവിലെ 8.10-ന് പുറപ്പെടും. 11.08-ന് ശ്രീനഗറില്‍ എത്തും. ചെയര്‍കാര്‍ ടിക്കറ്റിന് 715 രൂപയാണ് നിരക്ക്. സസ്യ ആഹാരവും ടിക്കറ്റിനൊപ്പം ചേര്‍ക്കാം. ചൊവ്വാഴ്ച ഓടില്ല.
കത്ര(എസ്‌വിഡികെ)- ശ്രീനഗര്‍(26403) ഉച്ചക്ക് 2.55-ന് പുറപ്പെടും. വൈകീട്ട് 5.53-ന് ശ്രീനഗറില്‍ എത്തും. ചെയര്‍കാര്‍ ടിക്കറ്റിന് 660 രൂപയാണ് നിരക്ക്. ചായ, ലഘുപലഹാരം അടക്കം 695 രൂപയാണ്. എക്‌സിക്യുട്ടീവ് ചെയറിന് 1270 രൂപ. ബുധനാഴ്ച ഇല്ല.
ശ്രീനഗര്‍-കത്ര(എസ്‌വിഡികെ) 26404 രാവിലെ എട്ടിന് ശ്രീനഗറില്‍ നിന്ന് പുറപ്പെടും. 10.58-ന് കത്രയില്‍ എത്തും. ബുധനാഴ്ച ഓടില്ല. ശ്രീനഗര്‍-കത്ര(എസ്‌വിഡികെ) 26402 ഉച്ചക്ക് രണ്ടിന് പുറപ്പെടും. വൈകീട്ട് 4.58-ന് കത്രയില്‍ എത്തും. ചൊവ്വാഴ്ച ഇല്ല.
ഡല്‍ഹിയില്‍ നിന്ന് കത്രയിലെത്താന്‍ രണ്ട് വന്ദേഭാരതുകള്‍ അടക്കം 15 വണ്ടികള്‍ സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തില്‍ നിന്ന് കൊങ്കണ്‍ വഴി മംഗള എക്‌സ്പ്രസും മറ്റു ആഴ്ച വണ്ടികളും ഡല്‍ഹിയിലേക്കുണ്ട്. പാലക്കാട് വഴി കേരള എക്‌സപ്രസും ആഴ്ച വണ്ടികളും ഓടുന്നു.
കത്രയിലേക്ക് നവയുഗ് വന്നില്ല, ഹിമസാഗര്‍ ഉണ്ട്
കന്യാകുമാരിയില്‍ നിന്ന് കത്രയിലേക്ക് (എസ്‌വിഡികെ)നേരിട്ട് ഒരു വണ്ടിയുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക 2.15-ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടുന്ന ഹിമസാഗര്‍ എക്‌സപ്രസ് (16317). പാലക്കാട് വഴിയാണ് കത്രയിലേക്ക് പോകുന്നത്. എന്നാല്‍ കോവിഡിന് മുന്‍പ് ഓടിയിരുന്ന പാലക്കാട് ഡിവിഷന്റെ നവയുഗ് എക്സപ്രസ് പക്ഷെ തിരിച്ചു വന്നില്ല. മംഗളുരുവില്‍ നിന്ന് ഷൊര്‍ണൂര്‍ വഴി ജമ്മുവിലെ ശ്രീമാതാ വൈഷ്ണോദേവീ കത്രയില്‍ എത്തുന്ന വണ്ടിയാണിത്. ജമ്മു യാത്രക്കും അതിനിടയിലെ പത്തോളം സംസ്ഥാനങ്ങളിലേക്കും പോകാന്‍ ഈ പ്രതിവാര വണ്ടി ഏറ്റവും ഉപകാരമായിരുന്നു.
കേരളം മറന്ന നവയുഗ് എക്‌സപ്രസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ്‍ കന്നട റെയില്‍ യൂസേഴ്‌സ് കമ്മറ്റി നിവേദനം നല്‍കി. ഹസ്സന്‍ വഴി ഓടിക്കണമെന്നാണ് അവരുടെ ആവശ്യം.
Content Highlights: Kannur-Srinagar Vande Bharat Express: Tickets Sold Out!
Published: 11 Jun 2025, 08:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented