മറയൂർ: ഇരച്ചിൽപാറ വെള്ളച്ചാട്ടത്തിന് സമീപം ഈറൻ തുണികൾ മാറുന്നതിനുള്ള മുറികളുടെയും ശൗചാലയങ്ങളുടെയും നിർമാണം ആരംഭിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ നിന്ന് 10 ലക്ഷം രൂപ ചെലവിലാണ് നിർമാണം.

To advertise here,

അഞ്ചുനാട് മേഖലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ് പാമ്പാറിൻ തീരത്ത് കോവിൽക്കടവ് പൊങ്ങുംപിള്ളി റോഡിനോട് ചേർന്നുള്ള ഇരച്ചിൽപാറ വെള്ളച്ചാട്ടം.

പുതിയ സംവിധാനം വരുന്നതോടുകൂടി ഇരച്ചിൽപാറ വെള്ളച്ചാട്ടം കൂടുതൽ ആകർഷകമായിരിക്കും. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിൽ നിരവധി വാർത്തകൾ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്നു.

വാഹനങ്ങളുടെ പാർക്കിങ്ങും ഒറ്റവരി ഗതാഗതവുമാണ് മറ്റൊരു പ്രശ്നം. കോവിൽക്കടവിൽനിന്നും വെള്ളച്ചാട്ടത്തിലേക്കുള്ള കോൺക്രീറ്റ് പാത കുറച്ചുകൂടി വീതികൂട്ടിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വെള്ളച്ചാട്ടത്തിൽ വെള്ളം വീഴുന്ന ഭാഗം കൂടി നിരപ്പാക്കിയാൽ കൂടുതൽ സുരക്ഷിതത്വത്തോടുകൂടി സഞ്ചാരികൾക്ക് പ്രിയങ്കരമാകും ഈ വെള്ളച്ചാട്ടം.

Content Highlights: irachilpara waterfalls, marayur tourism, waterfalls in idukki, travel news malayalam