തായ്‌ലൻഡിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ നൃത്തംചെയ്ത ഒരുകൂട്ടം ഇന്ത്യൻ സഞ്ചാരികൾക്കെതിരേ രൂക്ഷവിമർശനം. സാമൂഹികമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് ഒട്ടേറെപേർ നൃത്തം ചെയ്തവരെ വിമർശിച്ച് രംഗത്തെത്തിയത്.
മേയ് മാസത്തിൽ ടിക്ടോക്കിൽ പങ്കുവെച്ചതാണെങ്കിലും, വിദേശത്തുള്ള പൊതുസ്ഥലങ്ങളിൽ ഇന്ത്യക്കാർ നൃത്തം ചെയ്യുന്ന സമാനമായ നിരവധി വീഡിയോകൾക്കിടയിൽ ഇതും അടുത്തിടെ ഓൺലൈനിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങുകയായിരുന്നു. “@filipina.polish_family” എന്ന അക്കൗണ്ടാണ് നൃത്തത്തിന്റെ വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. തായ്‌ലൻഡ് സന്ദർശിക്കുന്നത് തായ് ആളുകളെ കാണാനാണ്, പക്ഷേ... എല്ലായിടത്തും ഇന്ത്യക്കാർ എന്ന അടിക്കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.
ഒരുകൂട്ടം ഇന്ത്യക്കാർ ഒരു വേദിയിൽ നൃത്തം ചെയ്യുന്നതും വിനോദവേള ആഘോഷമാക്കുന്നതുമാണ് വീഡിയോയിലുള്ളത്. കാഴ്ചക്കാരിൽ ഭൂരിഭാഗംപേരും ഇന്ത്യക്കാരായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ മറ്റ് രാജ്യക്കാരെന്ന് തോന്നുന്ന ആളുകൾ നൃത്തത്തിൽ രസിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ബാങ്കോക്കിലെ സഫാരി വേൾഡിൽ ചിത്രീകരിച്ചതാണ് ഇതെന്നാണ് പശ്ചാത്തലം സൂചിപ്പിക്കുന്നത്.
ചിലർ ഇതിനെ "നാണക്കേട്" എന്നും അടിസ്ഥാന പൗരബോധം ഇല്ലാത്ത പ്രവൃത്തിയെന്നുമാണ് വിമർശിച്ചത്. 'വിദേശത്തുള്ള പ്രിയപ്പെട്ട സഞ്ചാരികളേ, ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു. നാട്ടിൽ വെച്ച് നിങ്ങൾ പാട്ടുകാരനോ, നർത്തകനോ, സ്റ്റാൻഡ്-അപ്പ് കൊമേഡിയനോ, മൃഗങ്ങളോട് സംസാരിക്കുന്ന ആളോ ആയിരുന്നില്ലെങ്കിൽ... ഇപ്പോൾ അത് തുടങ്ങാനുള്ള സമയമല്ല. നമ്മൾ കാരണം ഒരു രാജ്യത്തിന് നാണക്കേടുണ്ടാക്കരുത്', ഒരു എക്സ് ഉപയോക്താവ് കുറിച്ചു.
Content Highlights: Indian tourists criticised for public dance in thailand
Published: 21 Jun 2025, 08:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented