ശ്രേഷ്ഠമായ ബന്ധങ്ങളുടെ കഥ പറയുന്ന 'ആരാരോ' എന്ന സംഗീത ആൽബം ശ്രദ്ധനേടുന്നു. കുമാരപുരം രാഗശ്രീ കലാകേന്ദ്രമാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. താര രവിശങ്കർ കൊറിയോഗ്രഫി , അഭിനയം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നു .

To advertise here,

മോഹൻ ഉദിനൂരിന്റെ വരികൾക്ക് ഒ.കെ. രവിശങ്കർ ഈണം പകർന്നിരിക്കുന്നു. അവനി വേണുഗോപാൽ ആണ് ആലാപനം. സുനീഷ് ബെൻസൺ ശബ്ദ മിശ്രണവും അമൽജിത് ദൃശ്യ മിശ്രണവും നിർവഹിച്ചു. അബി ട്രൂ വിഷൻ, ബൈജു ചിത്രപുരി എന്നിവരാണ് ഛായാഗ്രഹണം.

രാഗശ്രീ കലാകേന്ദ്രത്തിലെ കുട്ടികൾക്കും രക്ഷാകർത്താക്കൾക്കുമൊപ്പം താര രവിശങ്കർ, ഒ.കെ. രവിശങ്കർ, ആരോമൽ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു .