
കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുകയാണെങ്കിൽ സഞ്ചാരികൾക്ക് അധികം താമസിയാതെ ഇന്ത്യയുടെ നിയന്ത്രണരേഖ (എൽഓസി) സന്ദർശിക്കാം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജമ്മു കശ്മീരിലെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ കശ്മീരിലെ നിയന്ത്രണരേഖയിൽ വിനോദസഞ്ചാരം തുടങ്ങാൻ ബന്ധപ്പെട്ട അധികാരികൾക്ക് കത്തെഴുതിയിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് കഴിഞ്ഞ വർഷം എടുത്ത തീരുമാനം നിയന്ത്രണരേഖയുടെ ഇരുവശങ്ങളിലും ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിലും താമസിക്കുന്നവരുടെ ജീവിതം സാധാരണ നിലയിലാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
കശ്മീരിലെ അത്രയധികം സഞ്ചാരികൾ വരാത്തയിടങ്ങൾ സന്ദർശിക്കാൻ പലരും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതിർത്തി ജില്ലകളായ ബന്ദിപ്പോര, കുപ്‌വാര, ബാരാമുള്ള എന്നിവിടങ്ങളിൽ വൻ വിനോദസഞ്ചാര സാധ്യതയുണ്ടെന്നാണ് അധികൃതരുടെ അഭിപ്രായം.
പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ബന്ധപ്പെട്ട പങ്കാളികളുമായും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുമായും ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻഗണനാടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഈ യോഗത്തിൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു.
അതിർത്തി ടൂറിസം നടപടികൾ ആരംഭിക്കുന്നതിനായി വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥർ ബന്ദിപ്പോര, കുപ്‌വാര, ബാരാമുള്ള എന്നീ ജില്ലാ വികസന കമ്മീഷണർമാർക്ക് കത്തെഴുതിയതായും അടുത്ത വൃത്തങ്ങൾ അറിയിച്ചു. തുടക്കത്തിൽ, കർണാ, ഗുരേസ്, ഉറി, ബംഗസ് വാലി തുടങ്ങിയ സ്ഥലങ്ങളിൽ അതിർത്തി ടൂറിസം ആരംഭിക്കാൻ ടൂറിസം വകുപ്പ് താൽപ്പര്യപ്പെടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Content Highlights: Govt plans to start border tourism in Kashmir, visiting LoC, travel news malayalam
Published: 03 Feb 2022, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented