മൂന്നാര്‍: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിലെ (രാജമല) വരയാടുകളുടെ പ്രജനനകാലം തുടങ്ങി. കഴിഞ്ഞദിവസം ഉദ്യാനത്തില്‍ വരയാട്ടിന്‍കുഞ്ഞിനെ കണ്ടിരുന്നു. ഇതോടെ ഫെബ്രുവരി ഒന്നുമുതല്‍ രണ്ടുമാസത്തേക്ക് പാര്‍ക്ക് അടച്ചിടും.
പാര്‍ക്കിന്റെ ഉള്‍പ്രദേശങ്ങളില്‍ പത്തിലേറെ കുഞ്ഞുങ്ങള്‍ പിറന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇവ ദിവസങ്ങള്‍ക്കകം സന്ദര്‍ശകര്‍ക്ക് അനുവദിച്ചിരിക്കുന്ന ഭാഗത്തേക്ക് എത്തിയേക്കും. 97 ചതുരശ്രകിലോമീറ്റര്‍ വരുന്ന ഇരവികുളം ദേശീയോദ്യാനത്തില്‍ വളരെ കുറച്ചുഭാഗത്ത് മാത്രമാണ് സന്ദര്‍ശകര്‍ക്ക് അനുമതിയുള്ളത്.
വംശനാശഭീഷണി നേരിടുന്നവയാണ്, വരയാടുകള്‍ എന്നറിയപ്പെടുന്ന നീലഗിരി ഥാര്‍. ഇവയെ കാണുന്നതിനാണ് സന്ദര്‍ശകര്‍ പ്രധാനമായും രാജമലയില്‍ എത്തുന്നത്. രാജമലകൂടാതെ പാമ്പാടുംഷോല, ചിന്നാര്‍ എന്നീ പ്രദേശങ്ങളിലും വരയാടുകളുണ്ട്. ഏപ്രില്‍ ഒന്നിന് ഉദ്യാനം തുറന്നുകൊടുക്കും. പിന്നീട് വരയാടുകളുടെ കണക്കെടുക്കും.
Content Highlights: nilgiri tahr breeding season, eravikulam national park rajamala will close from february
Published: 28 Jan 2025, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented