
മൂന്നാര്‍ (ഇടുക്കി): വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം (രാജമല) ഏപ്രില്‍ ഒന്നിന് സന്ദര്‍ശകര്‍ക്കായി തുറക്കും. ആടുകളുടെ പ്രജനനകാലം തുടങ്ങിയതോടെ ഫെബ്രുവരി ഒന്നിനാണ് ഉദ്യാനം അടച്ചത്.
രണ്ടുമാസത്തിനിടെ ഇരവികുളം മേഖലയിലെ കുമരിക്കല്ല്, ആനമുടി, വരയാടുമൊട്ട, മേസ്തിരിക്കെട്ട്, ലക്കം, രാജമല എന്നിവിടങ്ങളിലായി നിരവധി വരയാട്ടിന്‍കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ട്. കുമരിക്കല്ല് ഭാഗത്താണ് ഏറ്റവുമധികം കുഞ്ഞുങ്ങളെ കണ്ടത്. എന്നാല്‍ ഇവയുടെ എണ്ണം ലഭ്യമായിട്ടില്ല. ഏപ്രില്‍ 20-നുശേഷം മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കണക്കെടുപ്പില്‍ എണ്ണം കൃത്യമായി അറിയാം.
2024-ല്‍ പുതിയ 144 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 827 വരയാടുകളെ കണ്ടെത്തിയിരുന്നു. 2023-ലെ കണക്കെടുപ്പില്‍ 128 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 803 വരയാടുകളെയാണ് കണ്ടെത്താനായത്.
Content Highlights: eravikulam national park opens for travellers
Published: 25 Mar 2025, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented