
തൊടുപുഴ: സാഹസിക പര്‍വതാരോഹണത്തിന്റെ ഭാഗമായി 5760 മീറ്റര്‍ ഉയരമുള്ള കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. സമുദ്രനിരപ്പില്‍നിന്ന് 5,760 മീറ്റര്‍ ഉയരമുള്ളതാണ് ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ2 (ഡി.കെ.ഡി.2). അതിസാഹസിക യാത്രയ്‌ക്കൊടുവില്‍ 16ന് രാവിലെ 7.30നാണ് ലക്ഷ്യം പൂര്‍ത്തീകരിച്ചത്.
ഉത്തരകാശിയിലെ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങില്‍ (എന്‍.ഐ.എം.) നിന്നുള്ള അഡ്വാന്‍സ്ഡ് മൗണ്ടനീയറിങ് കോഴ്‌സിന്റെ ഭാഗമായാണ് അര്‍ജുന്‍ പാണ്ഡ്യന്റെ പര്യവേഷണം. ഏറെ നാളായുള്ള ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ലക്ഷ്യം പൂര്‍ത്തീകരിച്ചശേഷം അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.
28 ദിവസം വീതമുള്ള രണ്ടുഘട്ട പരിശീലനങ്ങള്‍ സാഹസിക പര്യവേഷണത്തിന് മുന്നോടിയായി പൂര്‍ത്തിയാക്കി. ഒന്നാം ഘട്ടമായി കഴിഞ്ഞ വര്‍ഷം ഡാര്‍ജിലിങ്ങിലെ ഹിമാലയന്‍ മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 28 ദിവസത്തെ ബേസിക് മൗണ്ടനീയറിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു.
റോക്ക് ക്രാഫ്റ്റ്, ഗ്ലേസിയര്‍ ട്രെയിനിങ് എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന പര്‍വതാരോഹണ കോഴ്‌സുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
രണ്ടാംഘട്ട പരിശീലനം ഉത്തരകാശിയിലെ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങില്‍ (എന്‍.ഐ.എം.) നിന്നുമാണ്. 28 ദിവസം വരുന്ന അഡ്വാന്‍സ്ഡ് മൗണ്ടനീയറിങ് കോഴ്‌സാണിത്. ഇതിനുശേഷമാണ് അവസാനഘട്ട പര്യവേഷണത്തിന് പുറപ്പെടുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരെയാണ് 10 ദിവസത്തെ അവസാനഘട്ട പര്യവേഷണത്തിന് തിരഞ്ഞെടുക്കുക.
Content Highlights: district development commissioner conquers draupadi ka danda
Published: 25 May 2022, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented