കശ്മീര്‍ ശരിക്കുമിപ്പോള്‍ സഞ്ചാരികളുടെ പറുദീസയായിരിക്കുകയാണ്. കാലാവസ്ഥയോ സീസണോ നോക്കാതെ നിരവധി സഞ്ചാരികളാണ് കശ്മീരിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. സമീപകാലത്ത് കശ്മീരില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള നിരവധി പ്രദേശങ്ങള്‍ കശ്മീര്‍ ഭരണകൂടവും ടൂറിസം വകുപ്പം ചേര്‍ന്ന് സഞ്ചാരികള്‍ക്ക് തുറന്നു നല്‍കിയിരിക്കുന്നു. ഈ പ്രദേശങ്ങളെല്ലാം രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള സഞ്ചാരികളാല്‍ നിറഞ്ഞിരിക്കുകയാണ്.
നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള കേരന്‍, ഗുരേസ്, ടാങ്ധര്‍, മാച്ചില്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സഞ്ചാരികള്‍ക്ക് നേരത്തെ പ്രവേശനമുണ്ടായിരുന്നില്ല. ഇപ്പോഴാകട്ടെ നിരവധി സഞ്ചാരികളാണ് ഈ പ്രദേശങ്ങളുടെ ഭംഗി ആസ്വദിക്കാനെത്തുന്നത്. കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്ന തന്ത്രപ്രധാന പ്രദേശങ്ങളില്‍ നിന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഈ പ്രദേശങ്ങള്‍ മാറിയത് വളരെ പെട്ടെന്നാണ്. സഞ്ചാരികളെത്തിയതോടെ ഇവിടുത്തെ പ്രദേശവാസികള്‍ക്കും മികച്ചതും സ്ഥിരമായതുമായ വരുമാനവും ലഭിക്കുന്നുണ്ട്.
നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഈ പ്രദേശങ്ങള്‍ കാണുന്നതിനായി മാത്രം ഇപ്പോള്‍ പാക്കേജുകളും ഗൈഡുകളുമുണ്ട്. കശ്മീരിലെ ഏറ്റവും മനോഹരവും ചരിത്രപ്രാധാന്യവുമുള്ള ഈ സ്ഥലങ്ങളില്‍ പോകാന്‍ സാധിക്കുന്നതോടെ കശ്മീര്‍ യാത്ര കൂടുതല്‍ അര്‍ഥത്താവത്തായി മാറിയെന്നാണ് സഞ്ചാരികളുടെയും അഭിപ്രായം. ഗുരേസ് താഴ്‌വര പോലെ കശ്മീരിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. നേരത്തെ നിരന്തരം വെടിയൊച്ചകള്‍ മുഴങ്ങിയിരുന്ന ടാങ്ധര്‍ പോലുള്ള പ്രദേശങ്ങളിലെല്ലാം ഇപ്പോള്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ്. സാഹസികതയും ട്രക്കിങ്ങുമെല്ലാം ഇഷ്ടപ്പെടുന്ന സഞ്ചാരികളാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്.
ടൂറിസ്റ്റ് പ്രവാഹം കണക്കിലെടുത്ത് ഇപ്പോഴും നിയന്ത്രണങ്ങളുള്ള കൂടുതല്‍ പ്രദേശങ്ങളും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് കശ്മീര്‍ ഭരണകൂടത്തിന്റെ തീരുമാനം. നേരത്തെ സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിലുള്ള സിയച്ചിന്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ സര്‍ക്കാര്‍ തുറന്നുകൊടുത്തിരുന്നു. ഇതിലൂടെ താഴ്‌വരയില്‍ കൂടുതല്‍ സമാധാനം കൊണ്ടുവരാനും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: destinations near LoC in Kashmir attracts tourists
Published: 23 Aug 2023, 10:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented