ചെന്നൈ: നഗരത്തിൽ 20 ഓപ്പൺ റൂഫ് ഡബിൾ െഡക്കർ വൈദ്യുത ബസുകൾ വരുന്നു. ഇതാദ്യാമായാണ് ഓപ്പൺ റൂഫ് ഡബിൾ െഡക്കർ ബസുകൾ ഓടിക്കാൻ തയ്യാറെടുക്കുന്നത്. എന്നാൽ, മഴക്കാലത്തും കടുത്തവേനലിലും ബസുകൾ എങ്ങനെ സർവീസ് നടത്തുമെന്ന് ട്രാൻസ്പോർട്ട്് കോർപ്പറേഷൻ വ്യക്തമാക്കിയിട്ടില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അതിരാവിലെയും വൈകീട്ടും സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ പറയുന്നു.

To advertise here,

16 എ.സി. ബസുകളും നാല് നോൺ എ.സി. ബസുകളും ഓടിക്കാനായി സ്വകാര്യകമ്പനിയുമായി ധാരണയായിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലാണ് ഓപ്പൺ റൂഫ് ഡബിൾ ഡെക്കർ ബസുകൾ ഓടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 21 വർഷത്തിനുശേഷം ഈ വർഷം ജനുവരി 12-നാണ് നഗരത്തിൽ വീണ്ടും സാധാരണ ഡബിൾ ഡെക്കർ ബസുകൾ സർവീസ് ആരംഭിച്ചത്.

20 എ.സി. ഡബിൾ ഡെക്കർ വൈദ്യുത ബസുകളാണ് സർവീസ് ആരംഭിച്ചിരുന്നത്. ചെന്നൈ മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും തമിഴ്‌നാട് ടൂറിസം വികസന കോർപ്പറേഷനും ചേർന്നാണ് ഡബിൾെഡക്കർ സർവീസ് നടത്തുന്നത്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്‌ ലക്ഷ്യം.

തുടക്കത്തിൽ അഡയാറിൽനിന്ന് മഹാബലിപുരത്തേക്കാണ് സർവീസ് നടത്തുന്നത്. 1970 മുതൽ 2001 വരെ സംസ്ഥാനത്ത് ഡബിൾ െഡക്കർ ബസ് നഗരത്തിലെ റോഡുകളിൽ സർവീസ് നടത്തിയിരുന്നു. ഭാവിയിൽ അണ്ണാശാല, ജി.എസ്.ടി. റോഡ്, ഇ.സി.ആർ., ഒ.എം.ആർ. റോഡുകളിലും ഡബിൾ െഡക്കർ ബസുകൾ ഓടിക്കുമെന്നും ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചിരുന്നു.