
ചെന്നൈ: വിനോദസഞ്ചാരികൾക്ക് നഗരം ചുറ്റിക്കാണാൻ ചെന്നൈയിൽ എസി ഡബിൾ ഡെക്കർ ബസ് വരുന്നു. 12-ന് ചെന്നൈ ട്രേഡ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പച്ചക്കൊടി വീശി ബസ് നിരത്തിലിറക്കും. പുറംകാഴ്ചകൾ തടസ്സമില്ലാതെ കാണാൻ പ്രത്യേകംരൂപകല്പന ചെയ്ത ബസിൽ പുത്തൻ സൗകര്യങ്ങളുണ്ടാകും.
അടുത്തിടെ മുഖ്യമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനത്തിനിടെ സംസ്ഥാനത്തെ ടൂറിസം മേഖലയെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്ന് വിനോദസഞ്ചാരികൾക്കായുള്ള ഡബിൾ ഡക്കർ ബസിനായി യുഎസിലെ തമിഴർ ഫണ്ട് സ്വരൂപിച്ചത്.
ഇതിനിടെ സംസ്ഥാന വ്യവസായവകുപ്പിന്റെ നേതൃത്വത്തിൽ അശോക് ലെയ്ലൻഡിന്റെ സഹകരണംതേടി.
കൂട്ടായ ശ്രമത്തിലൂടെയാണ് എസി ഡബിൾ ഡക്കർ ബസ് യാഥാർഥ്യമായതെന്ന് വ്യവസായമന്ത്രി ടി.ആർ.ബി. രാജ അറിയിച്ചു.
Content Highlights: Explore Chennai in comfort! New AC double-decker bus service launching soon, offering great views. CM MK Stalin to flag off on the 12th.
Published: 09 Jan 2026, 07:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented