മലബാറിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രത്യേകതകൾ, പ്രകൃതിഭംഗി തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്തി എങ്ങനെ ഒരു 'ബ്രാൻഡ് മലബാർ' രൂപപ്പെടുത്താമെന്നതാണ് ആലോചിക്കേണ്ടതെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. മലബാറിലേക്കു വരുന്ന സഞ്ചാരികളുെട എണ്ണമല്ല പ്രശ്നം. അവർ എത്രദിവസം താമസിക്കുന്നു, എത്ര പണം ചെലവഴിക്കുന്നു, സംസ്ഥാനത്തിനും പ്രാദേശികസമൂഹത്തിനും സാമ്പത്തികമായി എന്തു ഗുണംചെയ്തു ഇതെല്ലാമാണു പ്രധാനം.

To advertise here,

ടൂറിസ്റ്റുകൾ വരുന്നത് പ്രകൃതിയുടെ ഭംഗി കാണാനാണ്. അത് സംരക്ഷിക്കാതെ ഇവിടേക്ക് ആരും വരില്ല. മലബാറിലെ ജില്ലകളിലെയും തൊട്ടടുത്ത സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെയും പ്രധാന സ്ഥലങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് നമ്മുടെ ടൂറിസം വികസിപ്പിക്കണം.

കൊച്ചിയിലിറങ്ങുന്ന സഞ്ചാരികൾക്ക് കുമരകം, തേക്കടി, മൂന്നാർ, കോവളം തുടങ്ങി തെക്കൻജില്ലകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെ യാത്രചെയ്യാം. എന്നാൽ, മലബാറിൽ നമുക്കങ്ങനെ സ്ഥലങ്ങൾ വികസിപ്പിച്ചെടുക്കാൻ സാധിച്ചിട്ടില്ല. ഇങ്ങനെയൊരു സർക്കിറ്റ് വികസിപ്പിച്ചെടുക്കാനാണ് ക്ലോൺകേവ് ലക്ഷ്യമിടുന്നതെന്നും എം.വി. ശ്രേയാംസ് കുമാർ വ്യക്തമാക്കി.