തിരുവനന്തപുരം: ഭാരത് ഗൗരവ് ട്രെയിനിനു കീഴിലുള്ള സൗത്ത് സ്റ്റാർ റെയിലും ടൂർ ടൈംസും ചേർന്ന് ഭൂട്ടാനിലേക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും സമ്മർ സ്‌പെഷ്യൽ ട്രെയിൻ യാത്ര സംഘടിപ്പിക്കുന്നു. ഏപ്രിൽ 25-ന് ആരംഭിക്കുന്ന യാത്ര 14 ദിവസത്തേതാണ്. മൂന്ന് പാക്കേജുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതെന്ന് ടൂർ ടൈംസ് ഡയറക്ടർ വിഘ്‌നേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ആദ്യത്തെ പാക്കേജിൽ ഗാങ്‌ടോക്, ഡാർജിലിങ് എന്നിവയും രണ്ടാമത്തെ പാക്കേജിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗുവാഹാട്ടി, ഷില്ലോങ്, ചിറാപുഞ്ചി, മൗലിനോങ്, ഡൗകി എന്നിവിടങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാമത്തെ പാക്കേജിൽ ഭൂട്ടാനിലെ തിമ്പു, പുനാഖ, പാറോ, ചെലെ ലാ പാസ് തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളാണുള്ളത്.
ഇൻഷുറൻസ്, ഹോട്ടലുകളിലെ താമസസൗകര്യം, കാഴ്ചകൾ കാണാൻ പോകുന്നതിനുള്ള വാഹനങ്ങൾ, ഭക്ഷണം എന്നിവ ലഭിക്കും. മധുരയിൽനിന്നു പുറപ്പെടുന്ന ട്രെയിനിന് തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽനിന്ന് യാത്രക്കാർക്കു കയറാം. വിശദവിവരങ്ങൾക്ക് www.tourtimes.in. ഫോൺ: 7305858585.
Content Highlights: 14-day all-inclusive summer special train tour., Departure on April 25 with 8 boarding points across Kerala., Three distinct tour packages covering Bhutan and North East India., Comprehensive services including insurance, accommodation, meals, and local transport.
Published: 20 Mar 2026, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented