ബെംഗളൂരു: മൂന്ന് പതിറ്റാണ്ടിനുശേഷം ബെംഗളൂരുവിൽ വീണ്ടും ഡബിൾ ഡെക്കർ ബസ് സർവീസ്.വിനോദസഞ്ചാരികൾക്കുവേണ്ടിയാണ് എസി ഡബിൾ ഡെക്കർ ബസ് പുറത്തിറക്കിയത്. വിനോദസഞ്ചാരവകുപ്പ് മന്ത്രി എച്ച്.കെ. പാട്ടീൽ ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. നഗരത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടാണ് ഡബിൾ ഡെക്കർ സർവീസ് നടത്തുന്നത്.
ബെംഗളൂരുവിൽ 1997 വരെ ഡബിൾ ഡെക്കർ ബസ് സർവീസ് നടത്തിയിരുന്നു. എന്നാൽ പരിപാലനച്ചെലവ് കൂടുതലാണെന്ന പേരിൽ നിർത്തുകയായിരുന്നു. ഇപ്പോൾ വിനോദസഞ്ചാരികളുടെ സൗകര്യാർഥം കർണാടക സംസ്ഥാന വിനോദസഞ്ചാര വികസന കോർപ്പറേഷനാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. മൂന്ന് ബസുകളാണ് പുറത്തിറക്കിയത്. രണ്ടുനിലകളിലായി 40 സീറ്റുകളുണ്ട്.
രവീന്ദ്ര കലാക്ഷേത്ര, കോർപ്പറേഷൻ സർക്കിൾ, ഹഡ്‌സൺ സർക്കിൾ വഴി വിശ്വേശര മ്യൂസിയം വരെയാണ് സർവീസ് നടത്തുന്നത്. ചിന്നസ്വാമി സ്റ്റേഡിയം, ജനറൽ പോസ്റ്റ് ഓഫീസ്, ഹൈക്കോടതി, വിധാൻസൗധ എന്നിവിടങ്ങളിലൂടെയാണ് സർവീസ് കടന്നുപോകുന്നത്. രാവിലെ 10 മുതൽവൈകീട്ട് 5.30-വരെ സർവീസ് നടക്കും. 180 രൂപയാണ് ടിക്കറ്റ് നിരക്ക്. www.kstdc.co.in എന്ന വെബ്‌സൈറ്റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാം.
Content Highlights: Experience Bengaluru like never before! AC double-decker buses are back, connecting major tourist spots. Learn routes, timings, and ticket info.
Published: 22 Jan 2026, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented