കുമരകം വേമ്പനാട്ടുകായലിന് നടുവില്‍ ഒരുക്കിയ സര്‍പ്രൈസ് വിവാഹവാര്‍ഷികാഘോഷത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം നടി അമല പോള്‍ പങ്കുവെച്ചിരുന്നു. കായലിന് നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാണ് അമല പോളും പങ്കാളി ജഗദ് ദേശായിയും വിവാഹവാര്‍ഷികം ആഘോഷിച്ചത്. ആഘോഷങ്ങള്‍ക്ക് കേരളം തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

To advertise here,

'വിവാഹങ്ങളുടെ മാത്രമല്ല, വിവാഹവാര്‍ഷികാഘോഷങ്ങളുടേയും ഡെസ്റ്റിനേഷനാണ് കേരളം', എന്ന മുഖവുരയോടെയാണ് മന്ത്രി നന്ദി അറിയിച്ചത്. ഇരുവരുടേയും വിവാഹവാര്‍ഷികാഘോഷത്തിന്റെ വീഡിയോയും മന്ത്രി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. കേരള ടൂറിസത്തിന്റെ സാധ്യത തുറന്നുകാട്ടുന്നതായിരുന്നു നടി പങ്കുവെച്ച വീഡിയോ.

2023 നവംബര്‍ 30നായിരുന്നു അമലയുടേയും ജഗദ് ദേശായിയുടേയും വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ഇരുവര്‍ക്കും അടുത്തിടെയാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ഇളൈയ് എന്നാണ് അമലയുടെ കുഞ്ഞിന്റെ പേര്. അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2014ലാണ് സംവിധായകന്‍ എ.എല്‍. വിജയ്യെ ആണ് അമല വിവാഹം ചെയ്തത്. 2017ല്‍ ഇവര്‍ വേര്‍പിരിഞ്ഞു