
യാത്രയോടും വാഹനങ്ങളോടുമുള്ള തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ പ്രണയം വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോള്‍ സൂപ്പര്‍ ബൈക്കില്‍ യൂറോപ്പ് ചുറ്റിയടിക്കുന്ന അജിത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള രാജ്യങ്ങളിലൂടെയാണ് 'തല'യുടെ സൂപ്പര്‍ബൈക്ക് സഞ്ചാരം.
യാത്രയില്‍ അജിത്തിന്റെ പങ്കാളിയായ സുപ്രജ് വെങ്കിട്ട് പകര്‍ത്തിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളില്‍ ഹെല്‍മെറ്റും റൈഡിങ് ഗിയറുകളും ധരിച്ച് വന്‍ ലുക്കിലാണ് അജിത്ത്. ബൈക്കിനോടൊപ്പമുള്ളതും യു.കെ-യൂറോ ടണല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളുമാണ് സുപ്രജ് വെങ്കിട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
നേരത്തെയും ഇത്തരത്തില്‍ ലോക സഞ്ചാരം നടത്തി അജിത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2021 ല്‍ റഷ്യയില്‍ 5000 ലേറെ കിലോമീറ്ററാണ് താരം ബൈക്ക് സഞ്ചാരം നടത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയും അജിത്ത് തന്റെ സൂപ്പര്‍ ബൈക്കില്‍ യാത്ര നടത്തിയിരുന്നു.
ബി.എം. ഡബ്യു ആര്‍ 1200 ആര്‍.ടി എന്ന സൂപ്പര്‍ ബൈക്കിലാണ് താരത്തിന്റെ യൂറോപ്പ് യാത്ര. ഇരുപത് ലക്ഷത്തോളമാണ് ഈ സൂപ്പര്‍ബൈക്കിന്റെ വില. എത്ര തിരക്കിനിടയിലും സ്വന്തം പാഷന് വേണ്ടി സമയം കണ്ടെത്തുന്നു എന്നതാണ് അജിത്തിനെ മറ്റുള്ളവരില്‍ വൃത്യസ്തനാക്കുന്നത്. തന്റെ പാഷനെ പിന്തുടരുന്നതില്‍ ഒരിക്കലും പരാജയപ്പെടാത്ത താരം എന്നാണ് അജിത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ചിലര്‍ കുറിച്ചത്.
Content Highlights: ajith kumar goes on bike trip across europe
Published: 22 Jun 2022, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented