നാടോടിക്കഥകളില്‍ നാം കേട്ടിട്ടുള്ള വിസ്മയ നഗരങ്ങള്‍ക്ക് സമാനമാണ് ബെല്‍ജിയത്തിലെ കനാല്‍ നഗരമായ ബ്രൂഷ്. ബെല്‍ജിയത്തിന്റെ വടക്ക്, ഫ്ളെമിഷ് പ്രദേശത്ത്, പടിഞ്ഞാറന്‍ ഫ്ലാന്‍ഡേഴ്സ് പ്രവിശ്യയുടെ തലസ്ഥാനമാണ് സഞ്ചാരികളുടെ ഈ പ്രിയപ്പെട്ട നഗരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി സഞ്ചാരികള്‍ എത്തുന്ന ഈ മനോഹര നഗരം ഇപ്പോള്‍ വലിയൊരു പ്രതിസന്ധിയുടെ വക്കിലാണ്. ലോകത്തെ മറ്റെല്ലാ ടൂറിസം നഗരങ്ങളും നേരിടുന്ന സമാനമായ പ്രതിസന്ധി- അമിത ടൂറിസം!
എല്ലാ വര്‍ഷവും എണ്‍പത് ലക്ഷത്തോളം സഞ്ചാരികളാണ് ബ്രൂഷിലെത്താറുള്ളത്. വേനല്‍ക്കാലത്താണ് ഇവരില്‍ വലിയൊരു വിഭാഗവും നഗരത്തിലെത്താറുള്ളത്. ഇത്തവണയാകട്ടെ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുന്ന രീതിയിലുള്ള സഞ്ചാരി പ്രവാഹമായിരുന്നു. ഇത് പരിധി വിട്ടതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തങ്ങള്‍ ടൂറിസത്തിന് എതിരല്ലെന്നും എന്നാല്‍ ഇത് നിയന്ത്രിച്ചില്ലെങ്കില്‍ നഗരത്തില്‍ താമസിക്കാനാകാത്ത സ്ഥിതി വരുമെന്നുമാണ് ജനങ്ങള്‍ പറയുന്നത്. കോവിഡിന് മുന്പുണ്ടായിരുന്നതിനേക്കാള് സഞ്ചാരികളാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്. കാര്യങ്ങള്‍ നിയന്ത്രണാതീതമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
നഗരത്തിന് സമീപത്തെ തുറമുഖത്ത് ദിവസവും നിരവധി ക്രൂസ് ഷിപ്പുകളാണ് സഞ്ചാരികളുമായി എത്തുന്നത്. ഇത് വലിയരീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആശങ്ക. തുറമുഖത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കുന്നു. സമാനമായ പ്രതിസന്ധി നേരിടുന്ന യൂറോപ്യന്‍ നഗരങ്ങളായ ആംസ്റ്റര്‍ഡാമും വെനീസും ക്രൂസ് ഷിപ്പുകളെ നിയന്ത്രിക്കാനുള്ള നിയമനിര്‍മ്മാണം നടത്തിയിരുന്നു. ഈ ഇടപെടല്‍ ബ്രൂഷിലും വേണമെന്നാണ് ആവശ്യം. നിലവില്‍ അമിതമായ ജനത്തിരക്കുള്ള യൂറോപ്യന്‍ നഗരങ്ങളുടെ പട്ടികയില്‍ മുകളിലാണ് ബ്രൂഷിന്റെ സ്ഥാനം. പ്രതിദിനം 100 പ്രദേശവാസികള്‍ക്ക് 131 പേര് എന്ന നിലയില്‍ സഞ്ചാരികള്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബ്രൂഷ്- വടക്കിന്റെ വെനീസ്
'വടക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ഈ പുരാതന നഗരം യുനെസ്കോ അംഗീകരിച്ച 'ലോകപൈതൃക' പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സമുദ്രത്തിന്റെ സാമീപ്യവും നഗരത്തിലെ ജലപാതാ ശൃംഖലയും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ബ്രൂഷിനെ ഒരു വ്യാപാര കേന്ദ്രമാക്കി. ഇവിടെ ലെയ്സ്, വസ്ത്ര വ്യാപാരങ്ങള്‍ തഴച്ചു വളര്‍ന്നു. 1309-ല്‍ പ്രവര്‍ത്തനം ആരംഭിച്ച The Bourse ആയിരിക്കാം ലോകത്തിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്. പിന്നീട് നഗരത്തിലെ തോടുകളില്‍ ചളിയടിഞ്ഞു കൂടി. ബ്രൂഷിന്റെ പ്രാധാന്യം സാവധാനം നഷ്ടമായി. 19-ാം നൂറ്റാണ്ടില്‍ സമ്പന്നരായ ബ്രിട്ടീഷ്-ഫ്രഞ്ച് വിനോദ സഞ്ചാരികളുടെ വരവോടെയായിരുന്നു. ബ്രൂഷിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.
ബ്രൂഷിന്റെ പ്രധാന ആകര്‍ഷണം ഫ്ളെമിഷ് സംസ്കാരവും പൗരാണികതയും ആണ്. ഗോഥിക് ശില്പചാരുതയാര്ന്ന വസതികളും പള്ളികളും പ്രമുഖ കലാകാരന്മാരുടെ പെയിന്റിങ്ങുകളുടെയും ശില്പങ്ങളുടെയും പ്രദര്‍ശന ശാലകളും നൂറ്റാണ്ടുകളുടെ കഥപറയുന്ന ചരിത്ര സ്മാരകങ്ങളും ഒരു ദിവസംകൊണ്ട് കണ്ടുതീര്‍ക്കാന്‍ ആവാത്ത വിധം വിശാലമാണ് ബ്രൂഷ്. കൗണ്ടസ് ഓഫ് ഫ്ലാന്‍ഡേഴ്സ്, സിന്റ് ജാന്‍സ് ഹാസ്പിറ്റാള് (സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍), ചര്‍ച്ച് ഓഫ് ഔവ്വര്‍ ലേഡി, ബെല്ഫ്രി ഓഫ് ബ്രൂഷ്/ബെല്‍ഫോര്‍ട്ട് തുടങ്ങിയവയാണ് സഞ്ചാരികള്‍ നിറുയുന്ന ബ്രൂഷിലെ ഇടങ്ങള്‍. നഗരത്തിലെ സെന്റ് സാല്വറ്റോര്സ് കത്തീഡ്രലും ബ്രുഷ് സ്ക്വയറും സിറ്റി ഹാളുമെല്ലാം അതിമനോഹരമായ കാഴചകളാണ്.
Content Highlights: Belgium's Bruges over tourism
Published: 10 Aug 2023, 10:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented