ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് കേരളം. കേരളത്തിന്റെ പ്രകൃതി ഭംഗിയും കാലാവസ്ഥയും ഭക്ഷണവുമെല്ലാം ആസ്വദിക്കാനായി നിരവധി സിനിമ താരങ്ങളും കായിക താരങ്ങളും എഴുത്തുകാരുമൊക്കെ കേരളത്തിലെത്താറുണ്ട്. ഇപ്പോഴിതാ ബോളീവുഡ് സൂപ്പര്‍താരം തപ്‌സി പന്നു കേരളത്തില്‍ ഒരു അവധിക്കാലം ആസ്വദിക്കുകയാണ്. നടിയുടെ സുഹൃത്തും ബാഡ്മിന്റണ്‍ താരവുമായ മാത്യാസ് ബോ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളും തപ്‌സിയോടൊപ്പം ഈ യാത്രയിലുണ്ട്.
കേരള യാത്രയുടെ വിശേഷങ്ങള്‍ തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കൂടിയായിരുന്നു തപ്‌സി കേരളത്തിലെത്തിയത്. കേരളത്തോട് ഒരു മുന്‍ജന്മ ബന്ധമാണെന്ന കുറിപ്പോടെയാണ് തപ്‌സി യാത്രയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കല്‍വിളക്കുകള്‍ കത്തിക്കുന്നതും വള്ളയാത്രയും കൈത്തറിശാല സന്ദര്‍ശനവുമൊക്കെയായി കേരളത്തിന്റ ഹൃദയത്തെ അടുത്തറിയുകയാണ് താരം. കുമ്പളങ്ങിയിലെ 'അമ്മ' റിസോര്‍ട്ടിലായിരുന്നു തപ്‌സിയുടെ താമസം.
ഇവിടെ വാഴയിലയില്‍ സദ്യ കഴിക്കുന്നതും കായലില്‍ ബോട്ടില്‍ ചുറ്റുന്നതും കഥകളി ആസ്വദിക്കുന്നതുമെല്ലാം തപ്‌സി പങ്കുവെച്ച വീഡിയോയിലുണ്ട്. തപ്‌സിയുടെ ആരാധകര്‍ ആവേശത്തോടെയാണ് ഈ പോസ്റ്റിനോട് പ്രതികരിച്ചിട്ടുള്ളത്. നിരവധി തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുള്ള തപ്‌സി മലയാളത്തില്‍ മമ്മൂട്ടി ചിത്രമായ ഡബിള്‍സിലും അഭിനയിച്ചിട്ടുണ്ട്. ഷാറൂഖ് ഖാന്‍ നായകനായ ഡങ്കിയാണ് തപ്‌സിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഫോര്‍ട്ടുകൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപാണ് കുമ്പളങ്ങി. സമീപകാലത്ത് നിരവധി സഞ്ചാരികളാണ് കുമ്പളങ്ങിയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനായി എത്താറുള്ളത്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെ ഹിറ്റായി മാറിയ കവര് കാണാനും പലരും കുമ്പളങ്ങിയിലെത്താറുണ്ട്. ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും മനോഹരമാക്കുന്ന ഈ ഗ്രാമത്തിന്റെ പ്രധാന ഉപജീവന മാര്‍ഗ്ഗം കൃഷിയും മീന്‍പിടുത്തവും ആണ്. അത് അതേപടി സഞ്ചാരികള്‍ക്കായി ചെത്തി മിനുക്കിയെന്നതാണ് കുമ്പളങ്ങിയുടെ വിജയത്തിന്റെ രഹസ്യം. കുമ്പളങ്ങിയുടെ ചുറ്റും കായലാണ്. ദ്വീപില്‍ എവിടെ നോക്കിയാലും ചീനവലകള്‍ കാണാം. കണ്ടലുകളുടെ ഒരുനിര ഗ്രാമത്തെ വെള്ളത്തില്‍ നിന്നു വേര്‍തിരിക്കുന്നു. ചെമ്മീന്‍, ഞണ്ട്, വിവിധതരം കക്ക, ചെറുമീനുകള്‍ എന്നിവയുടെ പ്രജനന സങ്കേതങ്ങളാണ് ഈ കണ്ടല്‍കാടും കൈത്തോടുകളും വയലുകളും ചേര്‍ന്ന ഭൂമി.
Content Highlights: taapsee pannu kumbalangi trip
Published: 10 Jan 2024, 08:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented