ഗ്രാമീണ ടൂറിസത്തിന്റെ സാധ്യത കണ്ടെത്തുകയാണ് കോട്ടയം ജില്ലയിലെ അഞ്ചലശ്ശേരി വില്ലേജ് ടൂറിസം പദ്ധതി. കുറിച്ചി പഞ്ചായത്തിലെ അഞ്ചലശ്ശേരിയില്‍നിന്ന് കുമരകം പാതിരാമണല്‍ വരെ കാഴ്ചകള്‍കണ്ട് ശിക്കാര വള്ളത്തില്‍ പാട്ടും നൃത്തവുമായി ഒരു യാത്ര. യുവ സംരംഭകരായ നന്ദകിഷോറും, നന്ദകുമാറുമാണ് ആശയത്തിന് പിന്നില്‍.

To advertise here,

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വ ടൂറിസം മിഷനുമായി കൈകോര്‍ത്ത് ഒരോ പഞ്ചായത്തിലും ഒരു പ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കി രൂപപ്പെടുത്താന്‍ നിര്‍ദേശിച്ചിരുന്നു. കുറിച്ചി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡിലുള്ള മനോഹരമായ പ്രദേശമാണ് അഞ്ചലശ്ശേരി. കൊയ്ത്തുകഴിഞ്ഞാല്‍ അഞ്ചലശ്ശേരിയിലെ പാടശേഖരങ്ങളില്‍ പൂത്തുനില്‍ക്കുന്ന ആമ്പല്‍ വസന്തവും ദൃശ്യഭംഗിയാണ്. വിനോദസഞ്ചാര സാധ്യത മനസ്സിലാക്കി കുറിച്ചി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് അഞ്ചലശ്ശേരിയെ വിനോദസഞ്ചാരകേന്ദ്രമായി തിരഞ്ഞെടുത്തത്. 

സ്വകാര്യ സംരംഭകരെ കണ്ടെത്തി. ഇപ്പോള്‍ അഞ്ചലശ്ശേരിയില്‍നിന്ന് ആറായിരം കായല്‍, വിളക്കുമരം, ആര്‍-ബ്ലോക്ക്, കുമരകം പാതിരാമണല്‍ ഭാഗത്തേക്ക് ഉല്ലാസയാത്ര നടത്താന്‍ കഴിയും. കൊല്ലം മണ്‍റോത്തുരുത്തില്‍നിന്ന് ശിക്കാര ബോട്ട് എത്തിച്ചു. യാത്രികര്‍ക്കായി കുട്ടനാടന്‍ വിഭവങ്ങള്‍ ഒരുക്കാന്‍ ഫുഡ് കോര്‍ണറും ഒരുങ്ങി. ഇവിടെ ഒരുദിവസം തങ്ങണമെങ്കില്‍ മുളയില്‍ തീര്‍ത്ത കോട്ടേജും റെഡി. അവധിദിനങ്ങള്‍ കുടുംബത്തോടൊപ്പവും കൂട്ടുകാര്‍ക്കൊപ്പവും ആഘോഷമാക്കാന്‍ പറ്റിയ ഉള്‍നാടന്‍ ഗ്രാമഭംഗി ഉള്‍ക്കൊള്ളുന്ന സ്ഥലമാണ്. ബോട്ട് സര്‍വീസിന്: 70227 01105.