ഗ്രാമീണ ടൂറിസത്തിന്റെ വിജയ മാതൃകയായ മലരിക്കലില്‍ വിരിയുന്നത് അമ്പല്‍വസന്തം മാത്രമല്ല പുതിയ ജീവിത മാര്‍ഗങ്ങള്‍ കൂടിയാണ്. ആമ്പല്‍പ്പൂക്കളിലൂടെ ഈ പ്രദേശം പ്രശസ്തമായതോടെ നിരവധി വിനോദസഞ്ചാരികള്‍ മലരിക്കലേക്ക് വരികയും ഇവിടം വിനോദസഞ്ചാര ഭൂപടത്തിലേക്ക് കയറുകയും ചെയ്തതോടെ ഇവിടുത്തെ ജനങ്ങള്‍ക്ക് പുതിയൊരു വരുമാനമാര്‍ഗം ഉണ്ടാക്കിക്കൊടുക്കുന്നതിന് സഹായകമായി.

To advertise here,

മീനച്ചില്‍, മീനംന്തറയാര്‍, കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയില്‍ ഗ്രാമീണ വിനോദസഞ്ചാര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2018-ല്‍ ആണ് മലരിക്കല്‍ ആമ്പല്‍ ടൂറിസം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ എന്ന ഗ്രാമത്തിലാണ് ഈ ആമ്പല്‍പാടം. കാര്‍ഷിക ഗ്രാമമായ മലരിക്കലെ ജനങ്ങള്‍ കൂടുതലും കൃഷിയിലൂടെയാണ് വരുമാനം കണ്ടെത്തിയിരുന്നത് അതിനാല്‍ കൃഷിയില്ലാത്ത സമയങ്ങളില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. വിനോദസഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ കൃഷിയില്ലാത്ത സമയത്തും വരുമാനം ലഭിച്ചുതുടങ്ങി.

രണ്ട് പാടശേഖരങ്ങളിലായി 2500 ഏക്കര്‍ പാടത്താണ് ആമ്പല്‍പ്പൂക്കള്‍ വിരിഞ്ഞ നില്‍ക്കുന്നത് അതിനാല്‍ ബോട്ടിംഗ് ആണ് ഇവിടുത്തെ പ്രധാന വരുമാന മാര്‍ഗം 250-ത്തില്‍ പരം വള്ളങ്ങളാണ് എവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അതില്‍ സഞ്ചരിക്കാനും ഫോട്ടോകള്‍ എടുക്കാനുമുള്ള സൗകര്യമിവിടെയുണ്ട് . തുടക്ക കാലത്ത് ചെറിയ വള്ളങ്ങളാണ് കൂടുതല്‍ ഉപയോഗിച്ചിരുന്നത് എന്നാല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായപ്പോള്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വലിയ വള്ളങ്ങള്‍ എത്തിച്ചു. മിക്കവര്‍ക്കും വള്ളങ്ങള്‍ സ്വന്തമായിട്ടുണ്ട്. വള്ളങ്ങള്‍ ഇല്ലാത്തവര്‍ മറ്റു ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഒക്കെ വാടകയ്ക്കെടുത്തു എവിടെ കൊണ്ടുവന്നു ഉപയോഗിക്കുകയാണ് ചെയ്യുക . രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പഞ്ചായത്ത് അനുവദിച്ചിട്ടുള്ള സമയം . വള്ളം മാത്രമല്ല , പൂക്കച്ചവടം, ഹോട്ടലുകള്‍, സേവ് ദ് ഡേറ്റ് ഷൂട്ട് എന്നിങ്ങനെ വരുമാനത്തിനുള്ള വിവിധ മാര്‍ഗങ്ങള്‍ ആണ് ഇവിടെയുള്ളത്.

ഇടദിവസങ്ങളില്‍ അയ്യായിരത്തിനും മുകളിലും ശനി, ഞായര്‍ ദിവസങ്ങളില്‍ പതിനായിരത്തിനു മുകളില്‍ ആളുകളാണ് ഇവിടെയെത്തുന്നത് . അതിനാല്‍ പഞ്ചായത്തും പോലീസും ഫയര്‍ഫോഴ്‌സുമെല്ലാം അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്.' സീസണ്‍ തുടങ്ങുന്നതിനു മുന്നേ തന്നെ വള്ളങ്ങളുടെ ഫിറ്റ്‌നസ് എല്ലാം ഉറപ്പ് വരുത്തി വേണ്ട പരിശീലനങ്ങളും എല്ലാം നല്‍കും, അത്തരത്തില്‍ സുരക്ഷിതമായ ഒരു അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണു ശ്രമിക്കുന്നതെന്ന് പഞ്ചയാത്ത് പ്രസിഡന്റ് അനീഷ് അറിയിച്ചു.