ചാവക്കാട്: യു.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭയുടെ അഴിമതിക്കെതിരേ നഗരസഭ പ്രതിപക്ഷനേതാവ് സി.എ. ഗോപപ്രതാപൻ നയിക്കുന്ന രണ്ടാംഘട്ട പദയാത്ര മുസ്‌ലിംലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ മുതുവട്ടൂർ സെന്ററിൽ ഉദ്ഘാടനംചെയ്തു.

To advertise here,

പുന്ന സെന്ററിൽ നടന്ന സമാപനപൊതുയോഗം നഗരസഭ മുൻ ചെയർമാൻ പി.കെ. അബൂബക്കർ ഉദ്ഘാടനംചെയ്തു.

മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷനായി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. നവാസ്, പി.വി. ബദറുദ്ദീൻ, കെ.വി. സത്താർ, ആരിഫ് പാലയൂർ, നൗഷാദ് തെക്കുംപുറം, കെ.എച്ച്. ഷാഹുൽഹമീദ്, ബീനാ രവിശങ്കർ, ആസിഫ് പാലയൂർ, സുധീർ പുന്ന, തോമസ് ചിറമ്മൽ എന്നിവർ പ്രസംഗിച്ചു.