ചാവക്കാട്: ചാവക്കാട് നഗരസഭയുടെ അഴിമതിക്കെതിരേ യു.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി.

To advertise here,

നഗരസഭാ പ്രതിപക്ഷകക്ഷിനേതാവ് സി.എ. ഗോപപ്രതാപൻ നയിക്കുന്ന രണ്ടാംഘട്ട പദയാത്ര മുസ്‍ലിംലീഗ് ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ മുതുവട്ടൂർ സെന്ററിൽ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പുന്ന സെന്ററിൽ നടന്ന സമാപന പൊതുയോഗം നഗരസഭാ മുൻ അധ്യക്ഷൻ പി.കെ. അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്തു. മുസ്‍ലിംലീഗ് മണ്ഡലം പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷനായി. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. നവാസ്, പി.വി. ബദറുദ്ദീൻ, കെ.വി. സത്താർ, ആരിഫ് പാലയൂർ, നൗഷാദ് തെക്കുംപുറം, കെ.എച്ച്. ഷാഹുൽ ഹമീദ്, ബീന രവിശങ്കർ, ആസിഫ് പാലയൂർ തുടങ്ങിയവർ പ്രസംഗിച്ചു.