
അരിമ്പൂർ: പഞ്ചവാദ്യപ്രാമാണികൻ പരയ്ക്കാട് തങ്കപ്പൻ മാരാർ, ഇലത്താളപ്രാമാണികൻ പരയ്ക്കാട് ബാബു, മേളപ്രാമാണികൻ തൃപ്രയാർ അനിയൻ മാരാർ എന്നിവരെ പരയ്ക്കാട് മഹാവിഷ്ണുക്ഷേത്രക്ഷേമസമിതി ഒരുപവൻ വരുന്ന പരയ്ക്കാട് തേവർ സുവർണമുദ്ര പുരസ്‌കാരം നൽകി ആദരിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടംതിരുനാൾ ആദിത്യവർമ പുരസ്‌കാരസമർപ്പണവും പരിപാടിയുടെ ഉദ്ഘാടനവും നടത്തി.
സംഘാടകസമിതി ചെയർമാൻ സദാശിവൻ പട്ടിയിൽ അധ്യക്ഷനായി. ഡി.ജി.പി. എസ്. ശ്രീജിത്ത് പ്രശസ്തിപത്രവും ലഫ്. കേണൽ ഋഷി രാജലക്ഷ്മി നായർ മംഗളപത്രവും സമർപ്പിച്ചു. പ്രാമാണികരായ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, പെരുവനം കുട്ടൻ മാരാർ, കിഴക്കൂട്ട് അനിയൻ മാരാർ എന്നിവർ പൊന്നാട അണിയിച്ചു.
തന്ത്രി പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികനായി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എൽ. ജോൺസൺ, ജയരാജ് വാര്യർ, ഡോ. എൻ. ബാലഗോപാൽ, കണ്ണൻ കയ്യാലയ്ക്കൽ, അന്തിക്കാട് പദ്മനാഭൻ, വാത്തിയിൽ ദേവദാസ്, ശ്രീകുമാർ കേളത്ത്, മധുസൂദനൻ എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി അയിലൂർ അഖിലിന്റെ സോപാനസംഗീതം, ഇരട്ടത്തായമ്പക, പരയ്ക്കാട് തങ്കപ്പൻ മാരാർ നയിച്ച പഞ്ചവാദ്യം, ഏലൂർ ബിജു, വിനോദ് തിരുവമ്പാടി എന്നിവരുടെ നേതൃത്വത്തിൽ സോപാനാമൃതം എന്നിവ നടന്നു.
Content Highlights: Parakkad Thevar Suvarna Mudra awards were presented to veteran percussion artists Parakkad Thankappan Marar, Parakkad Babu, and Triprayar Aniyan Marar.
Published: 29 Nov 2026, 09:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented